വിയർത്ത് അദാനി ഓഹരികൾ

sensex
SHARE

കൊച്ചി∙ കഴിഞ്ഞ ദിവസം വൻ തകർച്ച നേരിട്ട അദാനി ഗ്രൂപ്പ് ഓഹരികളിൽ രണ്ടെണ്ണം വിലവർധന നേടിയെങ്കിലും നാലെണ്ണം ഇടിവിന്റെ പാതയിൽത്തന്നെയായിരുന്നു. ഗ്രൂപ്പ് കമ്പനികളിൽ ഓഹരി പങ്കാളിത്തമുള്ള 3 മൊറീഷ്യസ് കമ്പനികളുടെ ഓഹരി അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്ന വാർത്തയാണു തിങ്കളാഴ്ചത്തെ പതനത്തിനു കാരണം. വാർത്ത തെറ്റാണെന്നു കമ്പനിയും ഓഹരി വിപണി നിയന്ത്രണ ഏജൻസി അധികൃതരും പറഞ്ഞതോടെ ഓഹരികൾ അൽപം നഷ്ടം നികത്തി. എന്നാൽ ഇന്നലെ, അദാനി ഗ്രൂപ്പ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്കു നൽകിയ രേഖയിൽ പറഞ്ഞിരിക്കുന്നത് ആ അക്കൗണ്ടുകൾ സജീവമാണെങ്കിലും താൽക്കാലികമായി സസ്പെൻഡ് ചെയ്തിരിക്കുകയാണെന്നാണ്. ഇന്നലെ അദാനി പവർ 2.45%, അദാനി ഗ്രീൻ 2.79% എന്നിങ്ങനെ ഉയർന്ന നിലയിൽ ക്ലോസ് ചെയ്തു. അദാനി ട്രാൻസ്മിഷൻ, അദാനി ടോട്ടൽ ഗ്യാസ്, അദാനി പവർ എന്നിവ 5 ശതമാനവും അദാനി പോർട്സ് 0.94 ശതമാനവും ഇടിഞ്ഞു.

സൂചികകൾ റെക്കോർഡ്

സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് നിലയിലാണു ക്ലോസ് ചെയ്തത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണിമൂല്യം 2.32 ലക്ഷം കോടി രൂപ എന്ന റെക്കോർഡിലുമെത്തി. സെൻസെക്സ് ഇന്നലെ വ്യാപാരവേളയിൽ 52,869.51 വരെ ഉയർന്നു. നിഫ്റ്റി 15,901.60 വരെയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
FROM ONMANORAMA