പ്രത്യക്ഷ നികുതി വരുമാനത്തിൽ ഇരട്ടി വർധന 1.85

Income-Tax-2
SHARE

ന്യൂഡൽഹി ∙ കോവിഡ് പ്രതിസന്ധിക്കിടയിലും പ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ വർധന. 2021–22 സാമ്പത്തിക വർഷത്തെ അറ്റ പ്രത്യക്ഷ നികുതിയിൽ 100.4% വർധനയെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മുൻകൂർ നികുതിയിൽ 146% വർധനയാണുള്ളത്. ജൂൺ 15വരെയുള്ള കണക്കനുസരിച്ച് 1,85,871 കോടി രൂപയാണ് അറ്റ പ്രത്യക്ഷ നികുതി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 92,762 കോടിയാണു ലഭിച്ചത്. റീഫണ്ടിനു മുൻപ്, മൊത്തം നികുതി വരുമാനം 2,16,602 കോടിയാണ്. കഴിഞ്ഞ വർഷം ഇത് 1,37,825 കോടിയായിരുന്നു. ആദ്യ പാദത്തിലെ മുൻകൂർ നികുതി 28,780 കോടി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ മുൻകൂർ നികുതിയായി ലഭിച്ചത് 11,714 കോടി. 

ഈ വർഷത്തെ മൊത്തം പ്രത്യക്ഷ നികുതി വരുമാനം ഇങ്ങനെ 

കോർപറേഷൻ നികുതി – 96,923 കോടി രൂപ, വ്യക്തിഗത നികുതി – 1,19,197 കോടി. ഇതിൽ, മുൻകൂർ നികുതി – 28,780 കോടി, സ്രോതസിൽ ഈടാക്കിയത് – 1,56,824 കോടി, സ്വയം നിർണയിച്ച നികുതി – 15,343 കോടി, സ്ഥിര നിർണയ നികുതി – 14,079 കോടി, ലാഭവിഹിത വിതരണ നികുതി – 1086 കോടി, മറ്റിനങ്ങൾ – 491 കോടി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഓഫിസിനു മുമ്പിലെ മരത്തിലെ നീർകാക്കകളെക്കുറിച്ച് കോട്ടയം പ്രദീപ്

MORE VIDEOS
FROM ONMANORAMA