നല്ല പെടയ്ക്കണ കയറ്റുമതി

HIGHLIGHTS
  • സമുദ്രോൽപന്ന കയറ്റുമതി അളവിൽ രാജ്യത്ത് രണ്ടാമത് കൊച്ചി.
SHARE

കൊച്ചി∙ കേരളത്തിൽ നിന്നുള്ള സമുദ്രോൽപന്ന കയറ്റുമതി മുൻവർഷത്തെ അപേക്ഷിച്ച് 5865 ടൺ കുറഞ്ഞെങ്കിലും പ്രമുഖ തുറമുഖ, വിമാനത്താവളങ്ങൾ വഴിയുള്ള കയറ്റുമതി അളവിൽ രാജ്യത്ത് രണ്ടാമത് എത്തി കൊച്ചി. വിശാഖ പട്ടണമാണു മുന്നിൽ. വിദേശ വിപണിയിൽ ഉൾപ്പെടെ കോവിഡ് സൃഷ്ടിച്ച അനിശ്ചിതത്വം 2020-21 സാമ്പത്തിക വർഷത്തിൽ രാജ്യത്തു നിന്നുള്ള സമുദ്രോൽപന്ന‍ കയറ്റുമതിയെ കാര്യമായി പിടിച്ചുലച്ചു. കേരളത്തിൽ നിന്നുള്ള കയറ്റുമതി 1,57,698 ടൺ ആണ്. ഇതിൽ 1,43,552 ടൺ കൊച്ചി വഴിയും. രാജ്യത്തെ തന്നെ സമുദ്രോൽപന്ന കയറ്റുമതിയുടെ 12.49% വരുമിത്.

രാജ്യത്തെ മൊത്തം സമുദ്രോൽപന്ന കയറ്റുമതി (11,49,341 ടൺ) മുൻ വർഷത്തെ അപേക്ഷിച്ച് 10.88% കുറഞ്ഞു. കയറ്റുമതി അളവിൽ ഒന്നാമതായ വിശാഖപട്ടണം വഴി അയച്ചത് 2,16,457 ടൺ; കയറ്റുമതിയുടെ 18.83%. കയറ്റുമതി അളവിൽ മൂന്നാമതുള്ള കൊൽക്കത്ത പക്ഷേ ഡോളർ വരുമാനത്തിന്റെ കാര്യത്തിൽ കൊച്ചിക്കു മുന്നിലാണ്. ഡോളർ മൂല്യത്തിൽ വിശാഖപട്ടണം 28.22%, കൊൽക്കത്ത 11.68%, കൊച്ചി 11.43% എന്നിങ്ങനെയാണു കണക്കുകൾ. കോവിഡും അനുബന്ധ ഘടകങ്ങളും കയറ്റുമതി കുറയാൻ ഇടയാക്കിയതായി സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) വിലയിരുത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഓഫിസിനു മുമ്പിലെ മരത്തിലെ നീർകാക്കകളെക്കുറിച്ച് കോട്ടയം പ്രദീപ്

MORE VIDEOS
FROM ONMANORAMA