ക്രൂഡ് ഓയിൽ വില കുറഞ്ഞേക്കും; പ്രതീക്ഷയോടെ രാജ്യം

crude-oil
SHARE

കൊച്ചി∙ ക്രൂഡ് ഓയിൽ ഉൽപാദനം വർധിപ്പിക്കാൻ ഉൽപാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക്, ഒപെക് ഇതര രാജ്യങ്ങൾ (ഒപെക് പ്ലസ്) തീരുമാനിച്ചതോടെ രാജ്യാന്തര വിപണിയിൽ വില കുറയാൻ സാധ്യതയേറി. ക്രൂഡ്ഓയിൽ വില ഇന്നലെ ബാരലിന് 73 ഡോളറിൽ നിന്ന് 71 ആയി.

വില ഇനിയും താഴ്ന്നാൽ രാജ്യത്ത് ഇന്ധനവില കുറയ്ക്കാൻ സർക്കാരിനു മേൽ സമ്മർദം ശക്തമാകുമെന്ന് ഉറപ്പാണ്. 20 ദിവസത്തിനിടെ 9 തവണയാണ് ഇന്ധന വില കൂട്ടിയത്. രണ്ടാഴ്ച ക്രൂഡ് ഓയിൽ വില താഴ്ന്ന നിലയിൽ തുടരുകയായിരുന്നു. ഓഗസ്റ്റ് മുതൽ ഡിസംബർ വരെ പ്രതിദിനം 4 ലക്ഷം ബാരൽ അധികം ഉൽപാദിപ്പിക്കാനാണ് ഒപെക് തീരുമാനം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA