കെഎസ്ഐഡിസി @ 60

SHARE

കൊച്ചി∙ കേരളത്തിൽ പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ഒട്ടേറെ സംരംഭങ്ങൾക്കു ബീജാവാപം ചെയ്ത കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) ഇന്ന് അറുപതാം വാർഷികം ആഘോഷിക്കുന്നു. വൻകിട വ്യവസായങ്ങളെക്കാൾ കേരളത്തിന് അനുയോജ്യമായ ചെറുകിട, പരമ്പരാഗത വ്യവസായങ്ങൾക്കാകും ഇനി ഊന്നൽ നൽകുകയെന്ന് കെഎസ്ഐഡിസി എംഡി എം.ജി. രാജമാണിക്യം പറഞ്ഞു.

കോവിഡാനന്തര കാലത്തിന്റെ സംരംഭക ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കും. കെൽട്രോണിനു ധനസഹായം ചെയ്തതും കെഎംഎംഎൽ, ടെൽക്ക്, മലബാർ സിമന്റ്സ്, അപ്പോളോ ടയേഴ്സ് തുടങ്ങിയ വൻകിട സംരംഭങ്ങൾക്കു പ്രഫഷനൽ സഹായം ചെയ്തതും കെഎസ്ഐഡിസി ആയിരുന്നു. പുതിയ സംരംഭങ്ങൾക്ക് പ്രോജക്ട് റിപ്പോർട്ടും അനുമതികളും ഭൂമിയും ധനസഹായവും അടിസ്ഥാന സൗകര്യങ്ങളും വളർച്ച ഉറപ്പാക്കാനുള്ള സാങ്കേതിക സഹായങ്ങളും നൽകുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA