റജിസ്റ്റർ ചെയ്യാതെ പരസ്യം ചെയ്തവർക്ക് എതിരെ റെറ നടപടി

പ്രതീകാത്മക ചിത്രം
SHARE

തിരുവനന്തപുരം∙ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി(റെറ)യിൽ റജിസ്റ്റർ ചെയ്യാതെ പദ്ധതികളുടെ പരസ്യം ചെയ്തവർക്കെതിരെ നിയമനടപടി തുടങ്ങി. ചില പ്രമോട്ടർമാർ വില്ലകൾ, ഫ്ലാറ്റുകൾ, പ്ലോട്ടുകൾ, വാണിജ്യാവശ്യത്തിനുള്ള മുറികൾ തുടങ്ങിയവ റെറ റജിസ്ട്രേഷനില്ലാതെ വിൽപന നടത്താൻ ശ്രമിക്കുന്നുണ്ട്. ഇങ്ങനെയുള്ള പരസ്യങ്ങൾ ശ്രദ്ധയിൽപെട്ടതായും അവർക്കു നോട്ടിസ് അയച്ചതായും ചെയർമാൻ പി.എച്ച്.കുര്യൻ പറഞ്ഞു.

ഇടപാടുകളിൽ ഏർപ്പെടുന്നതിനു മുൻപ് rera.kerala.gov.in വെബ് പോർട്ടൽ സന്ദർശിച്ചു പദ്ധതിയും വിശദാംശങ്ങളും റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ പരസ്യങ്ങളിൽ റെറ റജിസ്ട്രേഷൻ നമ്പർ പ്രസിദ്ധീകരിക്കണമെന്നാണു വ്യവസ്ഥ. റജിസ്ട്രേഷൻ എടുത്ത ശേഷം മാത്രമേ ഏജന്റുമാർക്കും ബ്രോക്കർമാർക്കും ഇടപാടുകൾ നടത്താൻ അനുവാദമുള്ളൂ.  പൊതു മാധ്യമങ്ങളിലോ സമൂഹ മാധ്യമങ്ങളിലോ ഇത്തരത്തിൽ പരസ്യങ്ങൾ നൽകുകയോ ഇടപാടുകൾ നടത്തുകയോ ചെയ്യുന്നവരിൽ നിന്ന് ഒരു ദിവസം 10,000 രൂപ മുതൽ പ്രോജക്ടിന്റെ 5% വരെ തുക പിഴയീടാക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA