ജിയോ ലാഭം ഉയർന്നു; റിലയൻസിന്റേത് കുറഞ്ഞു

reliance-jio
SHARE

മുംബൈ∙ റിലയൻസ് ഇൻഡസ്ട്രീസ് ഏപ്രിൽ– ജൂൺ പാദത്തിലെ ലാഭം മുൻകൊല്ലം ഇതേ കാലത്തെക്കാൾ 7% കുറഞ്ഞ് 12273 കോടി രൂപയായി. എന്നാൽ, വിറ്റുവരവ് 91,238 കോടിയിൽനിന്ന് 1,44,372 കോടി രൂപയായി. റീട്ടെയിൽ ബിസിനസിനു കോവിഡ് മൂലം തടസ്സം നേരിട്ടതാണു  ലാഭം കുറയാൻ കാരണം.ഡിജിറ്റൽ കമ്പനിയായ റിലയൻസ് ജിയോയുടെ ലാഭം 45% ഉയർന്ന് 3651 കോടി രൂപയായി. വിറ്റുവരവ് 9.8% ഉയർന്ന് 18952 കോടി രൂപയായി. 44 കോടി വരിക്കാരാണ് ഉള്ളത്. ഒരു സബ്സ്ക്രൈബറിൽ നിന്നുള്ള ശരാശരി പ്രതിമാസ വരുമാനം 138.4 രൂപയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA