ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിൽ കൂടുതൽ വ്യവസായ നിക്ഷേപം തേടി മന്ത്രി പി.രാജീവ് പ്രവാസി, വൻകിട സംരംഭകരുമായി ചർച്ച നടത്തി. നിക്ഷേപ സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്താനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മറ്റു സംരംഭകരെ കേരളത്തിലേക്ക് എത്തിക്കാൻ പ്രവാസി സംരംഭകർ സഹായിക്കണമെന്നും മന്ത്രി പറഞ്ഞു.കേരളത്തിലെ വ്യവസായ നിക്ഷേപ സാഹചര്യത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തരുതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി പറഞ്ഞു. സംസ്ഥാനത്തെ ലുലു ഗ്രൂപ്പിന്റെ 2 നിക്ഷേപ പദ്ധതികൾ അടുത്ത മാസം പ്രഖ്യാപിക്കും. 

 

പ്രവാസി നിക്ഷേപത്തിന് കേരളത്തിൽ വലിയ സാധ്യതയുണ്ടെന്ന് ആസ്റ്റർ ഹെൽത്ത് കെയർ എം.ഡി ആസാദ് മൂപ്പൻ പറഞ്ഞു. കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുന്നത് ഉൾപ്പെടെ ഇളവുകൾ നൽകിയാൽ കൂടുതൽ നിക്ഷേപം എത്തുമെന്നും അദ്ദേഹം പറഞ്ഞു.സർക്കാരിന്റേതു മികച്ച തുടക്കമാണെന്നും സംസ്ഥാനത്ത് നിക്ഷേപിക്കാൻ പലർക്കും താൽപര്യമുണ്ടെന്നും റീജൻസി ഗ്രൂപ്പ് മേധാവി ഷംസുദ്ദീൻ ബിൻ മോഹിദ്ദീൻ പറഞ്ഞു. നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന്റെ കാര്യത്തിൽ കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മിൽ വ്യത്യാസമില്ലെന്ന് എവിഎ ഗ്രൂപ്പ് മേധാവി എ.വി.അനൂപ് പറഞ്ഞു.

 

വ്യവസായമേഖലയിൽ കേരള ബ്രാൻഡ് സൃഷ്ടിക്കാൻ കഴിയണമെന്ന് ഫിക്കി കർണാടക ചെയർമാൻ ഉല്ലാസ് കമ്മത്ത് പറഞ്ഞു. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ മനോഭാവവും മാറണമെന്ന് വി.കെ.സി. മമ്മദ് കോയ പറഞ്ഞു. സംരംഭകരായ ഡോ. മോഹൻ തോമസ്, സിദ്ദിഖ് അഹമ്മദ്, മുരളീധരൻ കേശവൻ, സി.വി.റപ്പായി, ജയകൃഷ്ണ മേനോൻ, ജോൺ കുര്യാക്കോസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ ഡോ. ഇളങ്കോവൻ, എ.പി.എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എം.ജി.രാജമാണിക്യം എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com