ADVERTISEMENT

കൊച്ചി∙ കഴിഞ്ഞ 23 ദിവസത്തിനിടെ ഡീസലിന് 1.25 രൂപയും പെട്രോളിന് 58 പൈസയും കുറഞ്ഞു. 33 ദിവസത്തോളം വില മാറ്റമില്ലാതെ തുടർന്ന ശേഷം കഴിഞ്ഞ 18നാണ് ഡീസലിന് 22 പൈസ കുറച്ചത്. ജൂലൈ 16നാണ് അവസാനമായി ഇന്ധനവില വർധിപ്പിച്ചത്. നിലവിൽ കൊച്ചി നഗരത്തിൽ പെട്രോളിന് 101.48 രൂപയും ഡീസലിന് 93.57 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിനു മുകളിൽ തുടരുകയാണ്.

അതിനിടെ ഏറ്റവും വലിയ എണ്ണ ഉൽപാദക രാജ്യങ്ങളിൽ ഒന്നായ സൗദി അറേബ്യ, ഏഷ്യൻ രാജ്യങ്ങൾക്കു നൽകുന്ന ക്രൂഡ് ഓയിലിന്റെ ഒക്ടോബറിലെ വിലയിൽ ബാരലിന് ഒരു ഡോളറിന്റെ കുറവു വരുത്തി. ഏഷ്യയിലെ എണ്ണവിപണി ഇപ്പോഴും കോവിഡ് പ്രതിസന്ധിയിൽ നിന്നു കരകയറാത്തതും ക്രൂഡ് ഓയിൽ ഉൽപാദനം കൂടിയതുമാണ് കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com