ADVERTISEMENT

പാലക്കാട് ∙ തൂമ്പയും കൈക്കോട്ടുമുൾപ്പെടെയുള്ള പണിയായുധങ്ങൾ പെൺകൈകൾക്കിണങ്ങും വിധം രൂപം മാറുന്നു. ഷൊർണൂർ അഗ്രികൾചറൽ ഇംപ്ലിമെന്റ് കൺസോർഷ്യമാണു സ്ത്രീകൾക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിൽ തൂമ്പ, കൈക്കോട്ട്, പിക്കാസ്, മണ്ണുകോരി, പുല്ലുവെട്ടി യന്ത്രം ഉൾപ്പെടെ 14 തരം ഉപകരണങ്ങൾ രൂപമാറ്റത്തോടെ നിർമിച്ചത്. കാർഷിക അനുബന്ധ ഉപകരണങ്ങൾ നിർമിക്കാൻ സംസ്ഥാന സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന 165 കമ്പനികളുടെ കൂട്ടായ്മയാണു കൺസോർഷ്യം. ഭാരവും വലുപ്പവും കുറച്ചെങ്കിലും ഉറപ്പ് ഒട്ടും കുറയാത്ത രീതിയിൽ ശാസ്ത്രീയമായാണു രൂപകൽപന. തോട്ടി, തൂമ്പ, പിക്കാസ് എന്നിങ്ങനെ 8 തരത്തിൽ രൂപമാറ്റം വരുത്താവുന്ന ടൂൾ കിറ്റും നിർമിച്ചു.

പാലക്കാട് എൻഎസ്എസ് എൻജിനീയറിങ് കോളജിലെ ബിടെക് മെക്കാനിക്കൽ വിഭാഗം അവസാന വർഷ വിദ്യാർഥികൾ പഠനത്തിന്റെ ഭാഗമായി തയാറാക്കിയ മാതൃകയാണു കൺസോർഷ്യത്തിനു കൈമാറിയത്. ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസിനും രൂപരേഖ കൈമാറിയിട്ടുണ്ട്. പവർ ടില്ലർ, പവർ റീപ്പർ, ബുഷ് കട്ടർ, വലിയ നടീൽ യന്ത്രത്തിന്റെ ചെറുമാതൃക, കൊയ്ത്ത്, മെതി യന്ത്രം, നെല്ലു പാറ്റുന്ന യന്ത്രം, ട്രാക്ടറിൽ ഘടിപ്പിച്ച് ഉപയോഗിക്കാൻ കഴിയുന്ന മറ്റു സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം സ്ത്രീസൗഹൃദമാക്കി പരിഷ്കരിക്കാനും നീക്കമുണ്ട്. ഇതിന് എൻജിനീയറിങ് വിദ്യാർഥികളുടെയും കൃഷി വകുപ്പിന്റെയും സർക്കാർ ഏജൻസികളുടെയും സഹായം തേടും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com