മീറ്റ് ദ് ഇൻവെസ്റ്റർ പരിപാടിയുമായി മന്ത്രി പി.രാജീവ്

p-rajeev-press-meet
പി. രാജീവ്
SHARE

തിരുവനന്തപുരം∙ ജില്ലകളിൽ നടത്തിയ മീറ്റ് ദ് മിനിസ്റ്റർ പരിപാടിയുടെ തുടർച്ചയായി മീറ്റ് ദ് ഇൻവെസ്റ്റർ  പരിപാടിയുമായി മന്ത്രി പി.രാജീവ്. 100 കോടി രൂപയ്ക്കു മുകളിൽ നിക്ഷേപമുള്ള വ്യവസായ സംരംഭങ്ങളും സ്ഥാപനങ്ങളുമായി മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും നടത്തുന്ന ഈ സ്ഥിരം ആശയ വിനിമയ പരിപാടി ഇന്നു തുടങ്ങും.

സംരംഭകരുടെയും വ്യവസായികളുടെയും അഭിപ്രായങ്ങൾ തേടുകയും സർക്കാർ തലത്തിൽ പിന്തുണ ഉറപ്പാക്കുകയും ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം. ധാത്രി, സിന്തൈറ്റ്, നീറ്റ ജെലറ്റിൻ എന്നീ വ്യവസായ ഗ്രൂപ്പുകളുമായി ഇന്നു കൂടിക്കാഴ്ച നടത്തും. 9 ജില്ലകളിൽ മീറ്റ് ദ് മിനിസ്റ്റർ പൂർത്തിയായി. മറ്റുള്ള ജില്ലകളിൽ ഉടൻ നടക്കും. ഓരോ ജില്ലയിലെയും പ്രധാന നിക്ഷേപകരുമായി മുഖാമുഖവും നടത്തിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA