ADVERTISEMENT

കൊച്ചി ∙ കോവിഡ് കരിനിഴൽ വീഴ്ത്തിയ 2020 ൽ ആഗോളതലത്തിൽ തേയില ഉൽപാദനത്തിൽ ഇടിവ്. മുൻവർഷത്തെക്കാൾ 137.27 ദശലക്ഷം കിലോഗ്രാം കുറഞ്ഞ് 6012.81 ദശലക്ഷം കിലോഗ്രാമിലെത്തി. 2019 ൽ 6150.08 ദശലക്ഷം കിലോഗ്രാം ആയിരുന്നു ഉൽപാദനം. ചൈനയാണ് 45.56 % വിഹിതവുമായി മുന്നിൽ. 

രണ്ടാമത് ഇന്ത്യ; 20.91 %. എന്നാൽ, ഇന്ത്യയിലെ മൊത്തം ഉൽപാദനം 2019 നെക്കാൾ 132.58 ദശലക്ഷം കിലോഗ്രാം കുറഞ്ഞ് 1257.5 ദശലക്ഷം കിലോഗ്രാമായി. അതേസമയം, ദക്ഷിണേന്ത്യയിൽ 3.11 ദശലക്ഷം കിലോഗ്രാമിന്റെ വർധനയാണുണ്ടായി. ഉൽപാദനം 222.1 ദശലക്ഷം കിലോഗ്രാം. കേരളം 2019 നെക്കാൾ മെച്ചപ്പെട്ട ഉൽപാദന നേട്ടം കൈവരിച്ചു. 60.09 ദശലക്ഷം കിലോഗ്രാം; വർധന 4.04 ദശലക്ഷം കിലോഗ്രാം. ടീ ട്രേഡ് അസോസിയേഷൻ ഓഫ് കൊച്ചിൻ വാർഷിക യോഗത്തിലാണു കണക്കുകൾ അവതരിപ്പിച്ചത്. തേയില ലേലത്തിനായി ടീ ബോർഡ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ജപ്പാൻ മാതൃകയിലുള്ള ഇ – ഓക്‌ഷൻ സംവിധാനം പുനഃപരിശോധിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. നിലവിലുള്ള ലേല സമ്പ്രദായം മികച്ചതാണെന്നു ചെയർമാൻ അപ്പു കുര്യൻ പറഞ്ഞു. പുതിയ ചെയർമാനായി തോമസ് ജേക്കബിനെയും (പോബ്സ് എന്റർപ്രൈസസ്) വൈസ് ചെയർമാനായി ധർമേഷ് ആർ.നഗ്ഡയെയും (ആർജെ സൺസ്) തിരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com