ടെൻഷനില്ലാതെ പെൻഷൻ

pension
SHARE

സാമ്പത്തികാസൂത്രണത്തിൽ ഒരുപക്ഷേ, ഏറ്റവും അവഗണിക്കപ്പെട്ട ഭാഗമാണ് റിട്ടയർമെന്റ് ആസൂത്രണം എന്നു പറയാം. ഒരു വ്യക്തിക്ക് സ്വയം പര്യാപ്തമായ വിരമിക്കൽ ജീവിതം നയിക്കാൻ, വിരമിക്കലിനു തൊട്ടുമുൻപു കിട്ടിക്കൊണ്ടിരുന്ന വരുമാനത്തിന്റെ 70–90% ആവശ്യമാണെന്നാണ് പഠനങ്ങൾ പറയുന്നു. വിരമിക്കൽ ആസൂത്രണത്തിൽ രണ്ട് ഘട്ടങ്ങളാണ് ഉൾപ്പെടുന്നത്– സ്വരൂപിക്കലും (സേവിങ്സ്) വാർഷിക വരുമാനവും (ആന്യുറ്റി). 

ലൈഫ് ഇൻഷുറൻസ് കമ്പനികൾ വാഗ്ദാനം ചെയ്യുന്ന ദീർഘകാല സമ്പാദ്യ പ്ലാനുകൾ റിട്ടയർമെന്റ് നിധി സ്വരൂപിക്കുന്നതിനുള്ള മികച്ച മാർഗമാണ്. ഈ കാലയളവു മുഴുവൻ ലൈഫ് കവറേജ് നൽകുകയും ചെയ്യുന്നു.   വിവിധ ആസ്തികൾ ഉൾപ്പെടുത്തി വൈവിധ്യമാർന്ന നിക്ഷേപശേഖരം രൂപപ്പെടുത്താൻ സഹായിക്കുന്ന ദീർഘകാല സേവിങ്സ് പ്ലാനുകൾ ലഭ്യമാണിപ്പോൾ. 

വിരമിച്ച വ്യക്തികൾ അവരുടെ ജീവിതകാലത്ത് ലക്ഷ്യമിടുന്നത് സ്ഥിരമായ വരുമാനമാണ്. ഇതു വാഗ്ദാനം ചെയ്യുന്ന വിധത്തിലാണ് ആന്യുറ്റി പ്ലാനുകൾ (വാർഷിക വരുമാന പ്ലാനുകൾ) രൂപകൽപന ചെയ്തിട്ടുള്ളത്. ഒരൊറ്റത്തവണ പ്രീമിയം അടയ്ക്കുന്നതിലൂടെ, വിരമിച്ചവർക്ക് സ്ഥിരമായ ആജീവനാന്ത വരുമാനം നേടാൻ ഈ പ്ലാനുകൾ സഹായിക്കും. രണ്ടുതരം ആന്യുറ്റി പ്ലാനുകൾ – ഇമ്മീഡിയറ്റ് ആന്യുറ്റിയും ഡെഫേഡ് ആന്യുറ്റിയും– ലഭ്യമാണ്.

ഇമ്മീഡിയറ്റ് ആന്യുറ്റി വാങ്ങുന്നയാൾക്ക് അതു വാങ്ങുന്നതുമുതൽ സ്ഥിരമായ വരുമാനം ലഭിച്ചു തുടങ്ങും. വിരമിക്കലിനടുത്ത് എത്തി നിൽക്കുന്നവർക്ക് ഏറ്റവും അനുയോജ്യമാണിത്. ഡെഫേഡ് ആന്യുറ്റിയിൽ, വരുമാനം സ്വീകരിക്കുന്നത് പരമാവധി 10 വർഷത്തേക്ക് മാറ്റിവയ്ക്കാം. റിട്ടയർമെന്റ് വരുമാനം മുൻകൂട്ടി ആസൂത്രണം ചെയ്യാൻ ഇതു സഹായിക്കുന്നു.

ജോയിന്റ് ലൈഫ് ആന്യുറ്റി, വാങ്ങൽ വില തിരികെ നൽകുന്നത്, പ്രാഥമിക സ്വീകർത്താവിന്റെ മരണശേഷം (ഉദാഹരണത്തിന് ഭർത്താവിന്) ദ്വിതീയ പോളിസി ഉടമയ്ക്ക് (ഉദാഹരണത്തിന് ഭാര്യയ്ക്ക്) തുടർന്നും സ്ഥിരമായ വരുമാനം ലഭിക്കുന്നത് തുടങ്ങിയ സവിശേഷതകളോടെയുള്ള ആന്യുറ്റികൾ ലഭ്യമാണ്.

അമിത് പാൽറ്റ-- (ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫിസർ. അഭിപ്രായം വ്യക്തിപരം) 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA