ADVERTISEMENT
തിരുവനന്തപുരം ∙ സ്വർണ വ്യാപാരത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനും സുരക്ഷിതമായി ആഭരണങ്ങൾ കൊണ്ടുപോകാനും ഇ വേ ബിൽ നടപ്പാക്കുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ എം.കെ.മുനീറിന്റെ സബ്മിഷനു മറുപടി നൽകി.കൃത്യമായ രേഖകളുണ്ടെങ്കിൽ ആഭരണം കൊണ്ടുപോകുന്നതിനു ബുദ്ധിമുട്ട് ഉണ്ടാകില്ല. നികുതി പിരിച്ചെടുക്കാനും നികുതി ചോർച്ച തടയാനുമുള്ള നടപടികൾ ഒഴിവാക്കാനാവില്ല. ഖജനാവിലേക്കു നികുതി കൃത്യമായി ലഭിക്കുന്നില്ലെങ്കിൽ നടപടിയുണ്ടാകും. ഇതിന്റെ പേരിൽ ഒരു വ്യാപാരിയെയും ബുദ്ധിമുട്ടിക്കില്ല. ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ എല്ലാ നിബന്ധനകളും പാലിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com