എംജി ആസ്റ്റർ വില 9.78 ലക്ഷം മുതൽ

car
SHARE

മുംബൈ∙ എംജി മോട്ടർ ഇന്ത്യ ഇടത്തരം എസ്‌യുവി ആസ്റ്റർ വിപണിയിലെത്തിച്ചു. 9.78 ലക്ഷം രൂപ മുതൽ 16.78 ലക്ഷം രൂപ വരെ ഷോറൂം വിലയിൽ 9 വേരിയന്റുകളുണ്ട്. ബുക്കിങ് 21നു തുടങ്ങും. ഇപ്പോൾ പ്രഖ്യാപിച്ച വില ഇക്കൊല്ലം വിൽക്കുന്ന കാറുകൾക്കു മാത്രമാണു ബാധകമെന്നും കമ്പനി അറിയിച്ചു. 1.5ലീറ്റർ പെട്രോൾ (110 എച്ച്പി കരുത്ത്), 1.3 ലീറ്റർ ടർബോ പെട്രോൾ (140 എച്ച്പി) എൻജിനുകളാണുള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പഴ്സനൽ അസിസ്റ്റന്റ് (ചെറിയ റോബട്ട്) ഉയർന്ന വേരിയന്റുകൾക്കൊപ്പം ലഭിക്കും. കണക്ടിവിറ്റി, ഡ്രൈവർ അസിസ്റ്റൻസ് സംവിധാനങ്ങളുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA