പച്ചക്കറി വില ഉയരുന്നു

vegetable
SHARE

തിരുവനന്തപുരം∙ തക്കാളിക്കും മുരിങ്ങ‍യ്ക്കയ്ക്കും വിപണിയിൽ തീവില.   രണ്ടാഴ്ചയ്ക്കുള്ളി‍ലാണ് പഴുത്ത തക്കാളിക്ക് വില കൂടിയത്. തിരുവനന്തപു‍രത്ത് ചാല മാർക്കറ്റിൽ പഴുത്ത തക്കാളിയുടെ ഇന്നലത്തെ വില കിലോയ്ക്ക് 50–55 രൂപയായിരുന്നു. രണ്ടാഴ്ച മുൻപ് തക്കാളിക്ക് 25–30 രൂപ വരെയായിരുന്നു. പച്ച തക്കാളിക്ക് കിലോയ്ക്ക് 20–25 രൂപ വരെ.     മുരിങ്ങ‍യ്ക്കയ്ക്കു  കിലോയ്ക്ക് 60 രൂപയ്ക്കാണ് ഇന്നലെ വിറ്റത്. ഒരാഴ്ച മുൻപ് ഇത് 40 രൂപയായിരുന്നു.    ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവയ്ക്കും നേരിയ തോതിൽ വില ഉയർന്നു. മഴ ശക്തമായതും ഉൽപാദനത്തിലെ കുറവും ഇന്ധന വില ഉയർന്ന‍തുമാണ് പച്ചക്കറികൾക്ക് വില ഉയരാൻ കാരണമെന്നു വ്യാപാരികൾ പറയുന്നു.    പൊതുവിപണിയെക്കാൾ കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്കു പച്ചക്കറികൾ ലഭ്യമാ‍ക്കേണ്ട സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ഹോർ‍ട്ടികോർപ്പിൽ പഴുത്ത തക്കാളിയുടെ ഇന്നലത്തെ വില കിലോയ്ക്ക് 55 രൂപയായിരുന്നു.മുരിങ്ങ‍യ്ക്ക കിലോയ്ക്ക് 59 രൂപയ്ക്കും പുണെ സവാള കിലോയ്ക്ക് 46 രൂപയ്ക്കുമാണ് ഹോർട്ടി‍കോർപ് ഇന്നലെ വിറ്റത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA