ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിൽ 200 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് സുഗന്ധ വ്യഞ്ജന സത്ത് നിർമാതാക്കളായ പ്ലാന്റ് ലിപിഡ്സ്. പുതിയ പ്ലാന്റുകൾ സ്ഥാപിക്കാനും നിലവിലെ സംരംഭം വികസിപ്പിക്കാനുമാണ് തുക വിനിയോഗിക്കുകയെന്നും 5 വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാകുമെന്നും മന്ത്രി പി.രാജീവുമായി നടത്തിയ ചർച്ചയിൽ കമ്പനി അധികൃതർ അറിയിച്ചു.  ലോകത്തെ ഏറ്റവും വലിയ സൂപ്പർ ക്രിട്ടിക്കൽ എക്സ്ട്രാക്‌ഷൻ പ്ലാന്റുകളിലൊന്നാണ് കോലഞ്ചേരിയിൽ നിർമിക്കുന്നത്.

ഇതോടൊപ്പം നാച്വറൽ ഫുഡ് കളർ , നാച്വറൽ പ്രോഡക്ട്സ് എക്സ്ട്രാക്‌ഷൻ പ്ലാന്റുകളും ഡിവിഷനുകളും സ്ഥാപിക്കും. 60 കോടി രൂപയുടെ വികസന പദ്ധതി നിലവിൽ പുരോഗമിക്കുകയാണ്. അടുത്ത സാമ്പത്തിക വർഷം 60 കോടി രൂപയും 2026ൽ 80 കോടി രൂപയും നിക്ഷേപിക്കും.  ലോകത്തെ ഏറ്റവും വലിയ സ്പൈസ് ഓയിൽ ഉൽപാദകരിലൊന്നാണ് പ്ലാന്റ് ലിപിഡ്സ്. കോലഞ്ചേരി ആസ്ഥാനമായ കമ്പനി 90 രാജ്യങ്ങളിലേക്ക് സുഗന്ധ വ്യഞ്ജന സത്ത് കയറ്റുമതി ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com