ADVERTISEMENT

കോഴിക്കോട്∙ കാലവർഷം, കോവിഡ് പ്രതിസന്ധിയിൽ തളർന്നു പോയ ചെറുകിട സംരംഭകർക്ക് ഈടില്ലാതെ 5 ലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതിയുമായി കേരള ബാങ്ക്.  കെബി സുവിധ പ്ലസ് എന്ന വായ്പയുടെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു.  പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും വായ്പ ലഭിക്കും. കേരള ബാങ്കിന്റെ എല്ലാ ശാഖകളിലും വായ്പ ലഭ്യമാണ്. 

ഈടില്ലാതെ  ആർക്കൊക്കെ വായ്പ ലഭിക്കും

ഉൽപാദന, സേവന, വിപണന മേഖലകളിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർ,ബസ് ഉടമകൾ, ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർ.

 പ്രത്യേകതകൾ 

പരമാവധി 5 ലക്ഷം രൂപ (ബസ് ഉടമകൾക്കും ചെറുകിട കച്ചവടക്കാർക്കും 2 ലക്ഷം രൂപ വരെ)പലിശ നിരക്ക് 9% കാലാവധി പരമാവധി 60 മാസം സർക്കാരിന്റെ പ്രത്യേക പലിശ സബ്സിഡി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com