ADVERTISEMENT

കൊച്ചി∙ സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ ഇൻസുലിന്റെ വിലയിൽ 20 മുതൽ 24 ശതമാനം വരെ കിഴിവ് നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി. പരമാവധി വിൽപന വിലയിൽനിന്ന് 50% വരെ ലാഭം ലഭിക്കുന്നവയുടെ വില 20%– 22%  കുറയ്ക്കും. 50 ശതമാനത്തിന് മുകളിൽ ലാഭം ലഭിക്കുന്ന മരുന്നുകളുടെ ലാഭ വിഹിതം 25 ശതമാനവും കുറയ്ക്കും.

ഇൻ‍സുലിനല്ലാത്ത മരുന്നുകളുടെ വിലയിൽ 13% കിഴിവ് നൽകും. മെഡിക്കൽ ഉപകരണങ്ങൾ, സർജിക്കൽ ഉപകരണങ്ങൾ, എഫ്എംസിജി ഉൽപന്നങ്ങൾ എന്നിവയ്ക്കും വില കുറയും. വിൽപന കുറവുള്ള മെഡിക്കൽ സ്റ്റോറുകൾ പുതിയ സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com