ADVERTISEMENT

ന്യൂഡൽഹി ∙ മൊബൈൽ സേവന ദാതാക്കളായ  എയർടെൽ  നിരക്കുകൾ വർധിപ്പിച്ചു. പ്രീപെയ്ഡ് പ്ലാനുകളുടെ കോൾ, ഡേറ്റ നിരക്കിൽ 20–25% വർധന വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പ്രതിദിനം 100 എസ്എംഎസ്, 2 ജിബി ഡേറ്റ എന്നിവ ഉൾപ്പെടുന്ന 28 ദിവസത്തെ പ്രീപെയ്ഡ് പ്ലാനിന്റെ നിരക്ക് 149 രൂപയിൽ നിന്നു 179 ആയി വർധിക്കും. എയർടെല്ലിനു പിന്നാലെ മറ്റു കമ്പനികളും നിരക്കുയർത്താനുള്ള സാധ്യത ഏറെയാണ്. 

ഓരോ ഉപയോക്താവിൽനിന്നുമുള്ള ശരാശരി പ്രതിമാസ വരുമാനം (ARPU ആർപു) വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു നിരക്കുയർത്തിയതെന്നും ഇതു മൊബൈൽ ശ്യംഖല ശക്തമാക്കാൻ സഹായിക്കുമെന്നുമാണു കമ്പനിയുടെ വിശദീകരണം. വരുമാനത്തിന്റെ 35 ശതമാനവും സർക്കാർ നികുതിയും മറ്റുമായി പോകുകയാണെന്ന് ഏതാനും മാസം മുൻപു എയർടെൽ ചെയർമാൻ സുനിൽ ഭാരതി മിത്തൽ  വ്യക്തമാക്കിയിരുന്നു. 

 നിലവിൽ 153 രൂപയാണ് എയർടെല്ലിന്റെ ആർപു. ഇത് 200 രൂപയെങ്കിലുമാക്കാതെ പിടിച്ചു നിൽക്കാനാവില്ലെന്നാണു  കമ്പനിയുടെ വാദം. നിലവിൽ 32.3 കോടി ഉപയോക്താക്കളാണ് എയർടെല്ലിനുള്ളത്. 

∙ 79 രൂപയുടെ പ്രീപെയ്ഡ് വോയ്സ് പ്ലാനിന്റെ നിരക്ക് 99 രൂപയാക്കി. 28 ദിവസത്തെ ഈ പ്ലാനിൽ 99 രൂപയുടെ ടോക്ടൈം ലഭിക്കും. 

∙ 365 ദിവസത്തെ 2499 രൂപയുടെ പ്ലാൻ 2999 രൂപയായി ഉയർന്നു. പ്രതിദിനം 100 എസ്എംഎസ്, 2 ജിബി  ഡേറ്റ എന്നിവ ഈ പ്ലാനിലുമുണ്ട്.

∙ 48 രൂപയുടെ ഡേറ്റാ റീച്ചാർജിനു 58 രൂപയായി. 98 രൂപയുടേതിനു 118 രൂപയായി. 

∙ 50 ജിബി ഡേറ്റ ലഭിക്കുന്ന 251 രൂപയുടെ റീച്ചാർജിനു 301 രൂപയാണു പുതുക്കിയ നിരക്ക്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com