ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിനുള്ള 2 മാസത്തെ നികുതി വിഹിതമായി കേന്ദ്ര ധനമന്ത്രാലയം 1830.38 കോടി രൂപ അനുവദിച്ചു. ധനമന്ത്രിമാരുടെ യോഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണിത്. 28 സംസ്ഥാനങ്ങൾക്കായി 2 മാസത്തേക്ക് 95082 കോടിയാണ് കേന്ദ്രം അനുവദിച്ചത്. സാധാരണഗതിയിൽ പ്രതിമാസ ഗഡു 47541 കോടി രൂപയാണ്. 

ഉത്തർപ്രദേശിനാണ് ഏറ്റവും ഉയർന്ന തുക ലഭിച്ചത്; 17056 കോടി രൂപ. ബിഹാറിന് 9563 കോടിയും മധ്യപ്രദേശിന് 7463 കോടിയും ബംഗാളിന് 7152 കോടിയും നൽകി. അടിസ്ഥാന സൗകര്യവികസനത്തിന് പണം ചെലവിടാൻ നികുതി വിഹിതം ഉടൻ അനുവദിക്കുമെന്ന് സംസ്ഥാന മന്ത്രിമാരുമായുള്ള യോഗത്തിലാണ് നിർമല സീതാരാമൻ വ്യക്തമാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com