തിരികെക്കയറി ഓഹരി വിപണി

Sensex-Nifty-Stock-Market
SHARE

മുംബൈ∙ കനത്ത ഇടിവിനു ശേഷം ഓഹരി വിപണി മെല്ലെ തിരിച്ചുകയറി. മുംബൈ സൂചിക സെൻസെക്സ് 198.44 പോയിന്റ് (0.34%) ഉയർന്ന് 58,664.33ൽ ക്ലോസ് ചെയ്തു. ഇന്നലെ തുടക്കത്തിൽ 700 പോയിന്റിലേറെ ഇടിഞ്ഞ വിപണിയെ പ്രധാനമായും പവർ, ടെലികോം, ഫാർമ ഓഹരികളാണ്  കരകയറ്റിയത്. ദേശീയ ഓഹരി സൂചിക നിഫ്റ്റി 86.80 പോയിന്റ് (0.50%) ഉയർന്ന് 17,503.35ൽ ക്ലോസ് ചെയ്തു. 

സെൻസെക്സിൽ പവർഗ്രിഡ്, എൻടിപിസി, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, സൺ ഫാർമ, ബജാജ് ഫിൻസെർവ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ഇൻഡസ്ഇൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, ബജാജ് ഓട്ടോ, മാരുതി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA