ADVERTISEMENT

റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും സമ്പന്നൻ എന്ന പദവിയിലെത്തി. ഈയിടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിമൂല്യം കുതിക്കുകയും റിലയൻസിന്റേത് താഴുകയും ചെയ്തത് അവരുടെ ആസ്തിമൂല്യത്തിലുണ്ടാക്കിയ മാറ്റമാണിതിനു കാരണം. 9100 കോടി ഡോളറാണ് അംബാനിക്ക് കഴിഞ്ഞ വർഷം ബ്ലൂംബെർഗ് കണക്കാക്കിയിരുന്ന ആസ്തിമൂല്യം. അദാനിയുടേതാകട്ടെ 8880 കോടി ഡോളറും. ഇക്കൊല്ലം അദാനിയുടെ ആസ്തിയിൽ 5500 കോടി ഡോളർ വർധന ഉണ്ടായപ്പോൾ അംബാനിയുടത് 1430 കോടി ഡോളറേ ഉയർന്നുള്ളൂ.

അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, അദാനി ട്രാൻസ്മിഷൻ, അദാനി പവർ തുടങ്ങിയ കമ്പനികളുടെയൊക്കെ ഓഹരി മൂല്യം കഴിഞ്ഞ ദിവസങ്ങളിൽ ഉയരുകയായിരുന്നു. എന്നാൽ, സൗദി അരാംകോയുമായുള്ള ഇടപാടിൽനിന്ന് റിലയൻസ് പിന്മാറിയതോടെ റിലയൻസ് ഓഹരികളുടെ വില ഇടിയുകയും ചെയ്തു. ഇതാണ് മൊത്തം ഓഹരികളുടെ വിപണിമൂല്യം കണക്കാക്കി, മുഖ്യഓഹരിയുടമകളുടെ ആസ്തി കണക്കാക്കുമ്പോൾ അദാനിക്കു നേട്ടമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com