‘ടൈകോൺ’ സംരംഭകത്വ സമ്മേളനത്തിന് ഇന്നു തുടക്കം

tiecon
SHARE

കൊച്ചി ∙ ടൈ കേരള സംഘടിപ്പിക്കുന്ന സംരംഭകത്വ സമ്മേളനം ‘ടൈകോൺ’ ഇന്ന് ആരംഭിക്കും. 6.25ന് ഹോട്ടൽ മാരിയറ്റിൽ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. 1200ൽ ഏറെ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ഓൺലൈൻ–ഓഫ്‌ലൈൻ (ഹ്രൈബിഡ്) പ്ലാറ്റ്ഫോമിലാണു സംഘടിപ്പിക്കുന്നത്. കോവിഡനന്തര കാലത്തെ വാണിജ്യ, വ്യവസായ സാധ്യതകളും സാങ്കേതിക വിദ്യകളും ചർച്ച ചെയ്യുന്ന സമ്മേളനം 27നു സമാപിക്കും. 

ഇന്ന് 5.30 ന് ഇൻഫോഎഡ്ജ് സ്ഥാപകൻ സഞ്ജീവ് ബിഖ്ചന്ദാനി, ‘ഭാവിയിലെ ബിസിനസ് സാധ്യതകൾ’ എന്ന വിഷയം അവതരിപ്പിക്കും. 26ന് 5.15ന് ‘തലമുറകളിലൂടെ കൈമാറുന്ന കമ്പനികളുടെ വിജയ സാധ്യതകൾ’ എന്ന വിഷയത്തിൽ എംആർഎഫ് മാനേജിങ് ഡയറക്ടർ രാഹുൽ മാമ്മൻ മാപ്പിള മുഖ്യപ്രഭാഷണം നടത്തും. 

കേരള ടൂറിസം ഡയറക്ടർ കൃഷ്ണ തേജ, കെപിഎംജി ഇന്ത്യ ചെയർമാൻ അരുൺ എം.കുമാർ, ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ് പ്രസിഡന്റ് കിരൺ തോമസ്, ജിയോ ഡിജിറ്റൽ പ്ലാറ്റ്ഫോം ഇൻഫർമേഷൻ ടെക്നോളജി പ്രസിഡന്റ് അനീഷ് ഷാ, പോളിസി ബസാർ സഹസ്ഥാപകൻ അലോക് ബൻസാൽ, അപ്ഗ്രാഡ് സിഇഒ അർജുൻ മോഹൻ, എൻട്രി ആപ് സ്ഥാപകൻ മുഹമ്മദ് ഹിസാമുദ്ദീൻ, ഫാർമേഴ്സ് ഫ്രഷ് സോൺ സ്ഥാപകൻ പി.എസ്. പ്രദീപ്, സിസ്കോ ഇന്ത്യ- സാർക് ഓപ്പറേഷൻസ് മേധാവി ഡെയ്സി ചിറ്റിലപ്പിള്ളി, കേരള സ്റ്റേറ്റ് ഇൻഫമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എംഡി ഡോ.സന്തോഷ് ബാബു, വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വി.അബ്ദുൽ റസാഖ്, കാൻകോർ ഇൻഗ്രേഡിയന്റ്സ് സിഇഒ ജീമോൻ കോര എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. 27നു വൈകിട്ടു സമാപന സമ്മേളനത്തിൽ തമിഴ്നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ പ്രസംഗിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA