ബിറ്റ്കോയിൻ കറൻസിയായി അംഗീകരിക്കാൻ ഉദ്ദേശിക്കുന്നില്ല: ധനമന്ത്രി

VENEZUELA-ECONOMY-GAMING-CRYPTOCURRENCY
SHARE

ന്യൂഡൽഹി∙ ബിറ്റ്കോയിൻ കറൻസിയായി അംഗീകരിക്കാൻ കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയെ അറിയിച്ചു. ഇതു സംബന്ധിച്ച സുമലത അംബരീഷിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ധനമന്ത്രി. രാജ്യത്ത് കേന്ദ്ര ബാങ്കിന്റെ ‍ഡിജിറ്റൽ കറൻസി നടപ്പാക്കാൻ കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നുണ്ടെന്ന് ധനസഹമന്ത്രി പങ്കജ് ചൗധരി അടൂർ പ്രകാശിനെയും അറിയിച്ചു. 

ബിറ്റ്കോയിൻ  ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ കേന്ദ്രസർക്കാർ ശേഖരിക്കുന്നില്ലെന്നും നിർമല പറഞ്ഞു. ഇത് കറൻസിയായി അംഗീകരിക്കാൻ നിർദേശങ്ങളൊന്നും മുൻപിലില്ല. ക്രിപ്റ്റോ കറൻസി നിയന്ത്രണ ബിൽ ഈ സമ്മേളനത്തിൽ അവതരിപ്പിക്കാനുദ്ദേശിക്കുന്നുണ്ട്. എല്ലാ സ്വകാര്യ ക്രിപ്റ്റോ കറൻസികളെയും നിരോധിക്കാനും ആർബിഐ ഡിജിറ്റൽ കറൻസി അനുവദിക്കാനുമാണ് ബി‍ൽ.

Content Highlight: Bitcoin Currency

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA