ദേശീയ ഉൽപാദനം മെച്ചപ്പെട്ട നിലയിൽ; വളർച്ച 8.4%

HIGHLIGHTS
  • കോവിഡിന് മുൻപുള്ള അവസ്ഥയെക്കാൾ മെച്ചപ്പെട്ടു
SHARE

ന്യൂഡൽഹി∙ രാജ്യത്തിന്റെ ദേശീയ ഉൽപാദന വളർച്ച നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ (ജൂലൈ– സെപ്റ്റംബർ) 8.4%.  കോവിഡിന് മുൻപുള്ള കാലത്തെക്കാൾ മെച്ചപ്പെട്ട അവസ്ഥയാണ് ഇതെന്നു നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് പറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലത്ത് 7.4% ചുരുങ്ങിയ അവസ്ഥയിൽ നിന്നാണ് ഈ വളർച്ച.  

ഈ വർഷം ഏപ്രിൽ– ജൂൺ പാദത്തിലെ ദേശീയ ഉൽപാദന വളർച്ച 20.1% ആയിരുന്നു. മുൻവർഷം ഇതേ കാലത്ത് 24.4% ചുരുങ്ങിയ അവസ്ഥയിലായിരുന്നു ജിഡിപി. ദേശവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നതാണ് അന്നത്തെ തകർച്ചയ്ക്കു കാരണം. ഈവർഷം ഏപ്രിലിൽ കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ചതിനെ തുടർന്ന് സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു. എങ്കിലും സമ്പദ് വ്യവസ്ഥ വലിയതോതിൽ തളർന്നില്ല. 

ഈ വർഷം ജൂലൈ– സെപ്റ്റംബറിൽ 35,73,451 കോടി രൂപയായിരുന്നു ദേശീയ ഉൽപാദനം. കോവിഡ് പിടിമുറുക്കുന്നതിനു മുൻപുള്ള 2019–20 സാമ്പത്തിക വർഷം ഇതേ കാലത്ത് 35,61,530 കോടി രൂപയും. എന്നാൽ കഴിഞ്ഞ വർഷം ജൂലൈ– സെപ്റ്റംബറിൽ കോവിഡ് ലോക് ഡൗൺ കാരണം ദേശീയ ഉൽപാദനം 32,96,718 കോടി രൂപ ആയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA