ADVERTISEMENT

കൊച്ചി∙ സപ്ലൈകോയിൽ പാക്കറ്റ് ഉൽപന്നങ്ങൾക്ക് ഇന്നു മുതൽ വില കൂടും. ഒരു കിലോഗ്രാമിന്റെയും 500 ഗ്രാമിന്റെയും പാക്കറ്റിന് 50 പൈസ വർധിപ്പിച്ചതോടെ ഇതുവരെയുണ്ടായിരുന്ന 1.50 രൂപയ്ക്കു പകരം 2 രൂപ പാക്കിങ് ചാർജ് നൽകണം. മല്ലി, മുളക് എന്നിവയുടെ 250 ഗ്രാം പാക്കറ്റിനും 2 രൂപയാണ് പാക്കിങ് ചാർജ്. ജീരകം, ഉലുവ, കടുക് എന്നിവയുടെ 50 ഗ്രാം പാക്കറ്റിന് ഒരു രൂപയും മറ്റുള്ളവയുടെ 500 ഗ്രാമിനു താഴെയുള്ള പാക്കറ്റിന് 1.50 രൂപയുമാണ് പുതുക്കിയ നിരക്ക്.  5 കിലോഗ്രാം അരിയുടെ പാക്കറ്റിന് മൂന്നര രൂപയും 10 കിലോഗ്രാമിന് ആറര രൂപയും ഈടാക്കും.

ഒരു കിലോഗ്രാം പാക്കറ്റ് ഇല്ലെങ്കിൽ 500 ഗ്രാമിന്റെ 2 പാക്കറ്റ് എടുത്താൽ 4 രൂപ അധികം നൽകേണ്ടി വരും. മല്ലി 250 ഗ്രാം, 500 ഗ്രാം പാക്കറ്റിന് 2 രൂപയാണ് പാക്കിങ് ചാർജ്. പച്ചക്കറിയുടെ വിലക്കയറ്റത്തിനു പുറമേ സപ്ലൈകോയിലും വില വർധിക്കുന്നതോടെ ദുരിതത്തിലാകാൻ പോകുന്നതു സാധാരണക്കാരാണ്. പാക്കിങ് തൊഴിലാളികൾക്ക് ഒരു പാക്കറ്റിന് 1.65 രൂപയാണ് നിരക്ക്. പാക്കിങ് വസ്തുക്കൾക്കായി 1.25 രൂപയുടെ ചെലവുണ്ട്. വില കൂട്ടിയിട്ടും നഷ്ടമല്ലാതെ ലാഭമില്ലെന്ന് സപ്ലൈകോ മാർക്കറ്റിങ് അഡീഷനൽ ജനറൽ മാനേജർ ആർ.എൻ. സതീഷ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com