ഐപിഒ തരംഗം തുടരുന്നു; ഈ മാസം 12 എണ്ണം

IPO
SHARE

മുംബൈ∙ ഈ മാസം 12 കമ്പനികൾ ആദ്യ ഓഹരി വിൽപന (ഐപിഒ) നടത്തുന്നു. ആകെ 10000 കോടിയിലേറെ രൂപയാണ് ഇവർ സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. 30നു തുടങ്ങിയ സ്റ്റാർ ഹെൽത്, ഇന്നലെ തുടങ്ങിയ ടീഗ ഇൻഡസ്ട്രീസ് ഐപിഒകൾ ഇപ്പോൾ നടക്കുകയാണ്. ടീഗയ്ക്ക് ഐപിഒ ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ, ലക്ഷ്യമിട്ടതിലേറെ തുകയ്ക്കുള്ള അപേക്ഷകൾ ലഭിച്ചു.നവംബറിൽ 10 കമ്പനികളാണ് ഐപിഒ നടത്തിയത്. യാത്രാ സേവന രംഗത്തുള്ള റേറ്റ്ഗെയിൻ ട്രാവൽ ടെക്നോളജീസ് 1335 കോടി സമാഹരണലക്ഷ്യത്തോടെ നടത്തുന്ന ഐപിഒ 7നു തുടങ്ങി 9ന് അവസാനിക്കും. 

ധനസേവന രംഗത്തെ ആനന്ദ് രാഠി വെൽത് ഇന്ന് തുടങ്ങുന്ന ഐപിഒയിൽ ലക്ഷ്യമിടുന്നത് 660 കോടി രൂപ. ആരോഗ്യസേവന രംഗത്തെ ഗ്ലോബൽ ഹെൽത് (മേദാന്ത), മെഡ്പ്ലസ്, ഹെൽതിയം മെഡ്ടെക് എന്നിവയും ഈ മാസം പ്രാഥമിക വിപണിയിലെത്തും.  മെട്രോബ്രാൻഡ്സ്, ശ്രീറാം പ്രോപ്പർട്ടീസ്, എജിഎസ് ട്രാൻസാക്ട് ടെക്നോളജീസ്, ശ്രീ ബജ്‌രങ് പവർ, ഇസ്പാത്, വിഎൽസിസി ഹെൽത് കെയർ എന്നിവയും  ഈ മാസം ഐപിഒയ്ക്കു തയാറെടുത്തിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘പഞ്ചയുദ്ധം’ ജയിച്ചെത്തുമോ മോദി, ബിജെപി ?- എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA