വാഹന വിപണി: ചിപ് ക്ഷാമം തുടരുന്നു

car-pollution
SHARE

കൊച്ചി∙ ഇലക്ട്രോണിക് ചിപ് ക്ഷാമം വാഹനവിപണിയുടെ വളർച്ച തടയുന്ന അവസ്ഥ നവംബറിലും തുടർന്നു. മാരുതി, ഹ്യുണ്ടായി, ഹോണ്ട എന്നീ കാർ നിർമാതാക്കൾക്കു മുൻകൊല്ലം നവംബറിലെക്കാൾ കുറവു കാറുകൾ മാത്രമേ നിർമിച്ച് വിപണിയിലെത്തിക്കാനായുള്ളൂ. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ടൊയോട്ട, നിസാൻ, സ്കോഡ തുടങ്ങിയ കമ്പനികൾക്കു വിൽപനവളർച്ച നേടാനായി.

കമ്പനി, കഴിഞ്ഞമാസം വിറ്റ കാർ എന്ന ക്രമത്തിൽ: മാരുതി 1,17,791. ഹ്യുണ്ടായ് 37,001. ടാറ്റ 29,778. മഹീന്ദ്ര 19,458. ടൊയോട്ട 13,003. ഹോണ്ട 5,457. നിസാൻ 2,651. സ്കോഡ 2,300. ഇരുചക്ര വാഹന വിപണിയിലും ഇടിവാണ്. ടിവിഎസ് 1,75,940, ബജാജ് 1,58,755, റോയൽ എൻഫീൽഡ് 44,830 എന്നിങ്ങനെയാണു വിൽപന. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘പഞ്ചയുദ്ധം’ ജയിച്ചെത്തുമോ മോദി, ബിജെപി ?- എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA