പെട്രോൾ ജിഎസ്ടിക്കു പുറത്ത്; ഹൈക്കോടതിക്ക് അതൃപ്തി

petrol-pump-2
SHARE

കൊച്ചി ∙ മഹാവ്യാധി സാഹചര്യം ഉൾപ്പെടെയുള്ള കാരണങ്ങളാൽ പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്താനാവില്ലെന്ന കേന്ദ്ര ജിഎസ്ടി കൗൺസിലിന്റെ നിലപാടിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഇക്കാര്യത്തിൽ ചർച്ചകൾ വേണമെന്നും പകർച്ചവ്യാധി സാഹചര്യം കാരണമായി കാണിക്കരുതെന്നും സത്യസന്ധമായ കാരണങ്ങൾ കാണിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. 

വരുമാനം സംബന്ധിച്ച് ചർച്ചകൾക്കുശേഷം ഒട്ടേറെ തീരുമാനങ്ങൾ നേരത്തെ എടുത്തിട്ടുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. വിശദമായ വിശദീകരണ പത്രിക നൽകാൻ സ്റ്റാൻഡിങ് കൗൺസിലിനു കോടതി നിർദേശം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA