കൂടുതൽ കുടി ഈ ജില്ലയിൽ; ഇഷ്ടബ്രാൻഡുകൾ: സ്ത്രീകൾ കൂടുതൽ കുടിക്കുന്ന ജില്ല

ഫയൽ ചിത്രം
SHARE

തിരുവനന്തപുരം∙ ആലപ്പുഴക്കാരുടെ കുടി അൽപം കൂടുതലാണെന്ന് ദേശീയ കുടുംബാരോഗ്യ സർവേയിലും വ്യക്തമാകുന്നു. കുടിയുടെ കാര്യത്തിൽ ദേശീയ ശരാശരിയെക്കാളും മുന്നിലാണ് കേരളം. ജനസംഖ്യാനുപാത കണക്കിൽ മദ്യം ഉപയോഗിക്കുന്നവരുടെ ശരാശരിയിൽ കേരളത്തിൽ ഏറ്റവും മുന്നിൽ ആലപ്പുഴക്കാരും. ആലപ്പുഴയിലെ പുരുഷൻമാരിൽ 29% പേർ മദ്യം ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ബവ്റിജസ് കോർപറേഷന്റെ കണക്കുകളിൽ ആലപ്പുഴക്കാരുടെ ഇഷ്ടമദ്യം റം ആണ്. കഴിഞ്ഞ ഒരു മാസത്തെ കണക്കിൽ 90,684 കെയ്സ് റം മാത്രം ആലപ്പുഴക്കാർ കുടിച്ചിട്ടുണ്ട്. 

ബാക്കി ഇനങ്ങളും ബീയറും എല്ലാം കൂടി 1.4. ലക്ഷം കെയ്സ് ചെലവായി. ആലപ്പുഴയിലെ സ്ത്രീകളിൽ 0.2% പേർ മാത്രമേ കുടിക്കു. 15 വയസ്സിനു മുകളിലെ പുരുഷൻമാരിൽ ദേശീയ ശരാശരി 18.8% മദ്യപിക്കുമെങ്കിൽ കേരളത്തിൽ 19.9% ആണ്. കേരളത്തിൽ നഗരങ്ങളിൽ 18.7%, ഗ്രാമങ്ങളിൽ 21% പുരുഷൻമാരും മദ്യപിക്കുമെന്നാണ് സർവേ. ആലപ്പുഴയ്ക്കു തൊട്ടുപിന്നിലുള്ളത് കോട്ടയം ജില്ലയാണ്. 27.4% പുരുഷൻമാർക്കു മദ്യസേവ ഉണ്ട്. സ്ത്രീകൾ 0.6%. ബ്രാൻഡിയാണ് കോട്ടയത്തെ പുരുഷൻമാർക്കിഷ്ടം. റം തൊട്ടുപിന്നിലുണ്ട്. 

മൂന്നാംസ്ഥാനം തൃശൂരിനാണ്. 26.2% പുരുഷൻമാർ മദ്യം ഉപയോഗിക്കും. 0.2% സ്ത്രീകളും. തൃശൂരുകാർക്കും ഇഷ്ടം ബ്രാൻഡിയാണ്. റമ്മിനോട് പ്രിയമില്ല. മലപ്പുറത്താണ് മദ്യപാനം ഏറ്റവും കുറവ്. 7.7% പുരുഷൻമാരേ മദ്യപിക്കാറുള്ളൂ. ഇഷ്ട മദ്യം ബ്രാൻഡി. സ്ത്രീകളിൽ മദ്യപാന ശീലം കൂടുതൽ വയനാട് ജില്ലയിലാണ്: 1.2%. എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, പാലക്കാട്, വയനാട് ജില്ലകളും ബ്രാൻഡിപ്രിയരാണ്. കൊല്ലം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം എന്നിവ റമ്മിനോട് ആഭിമുഖ്യം കാട്ടുന്നു.

English Summary: Liquor Consumption in Kerala report

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA