ജൂൺ 30ന് മുൻപ് ഹാൾമാർക് ചെയ്ത ആഭരണം വിൽക്കാം: ബിഐഎസ്

Gold--ornament
SHARE

കണ്ണൂർ∙ എച്ച്‌യുഐഡി പതിപ്പിച്ചതോ കഴിഞ്ഞ ജൂൺ 30നു മുൻപ് ഹാൾമാർക്ക് ചെയ്തതോ ആയ ആഭരണങ്ങൾ ജ്വല്ലറികളിൽ വിൽക്കുന്നതിനു തടസ്സമില്ലെന്നു ബിഐഎസ്. ജൂൺ 30നു മുൻപ് ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ സ്റ്റോക് തീരുന്നതുവരെ വിൽക്കാൻ അനുമതിയുണ്ട്. പല വ്യാപാരികളുടെ കൈയിലും ഇത്തരം ആഭരണങ്ങൾ സ്റ്റോക്കുണ്ട്. ജ്വല്ലറികളിലെ ആഭരണങ്ങൾ ‘റാൻഡ’മായി എടുത്ത് പരിശുദ്ധി പരിശോധിക്കുമെന്ന് ബിഐ എസ് കേരള മേധാവി പി.രാജീവ് പറഞ്ഞു.

ജ്വല്ലറികളിൽ ഹാൾമാർക്ക്ഡ് ആഭരണങ്ങൾ ലഭിക്കുമെന്ന തരത്തിലുള്ള സ്റ്റിക്കർ പതിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ബിഐഎസിനു നിവേദനം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘പഞ്ചയുദ്ധം’ ജയിച്ചെത്തുമോ മോദി, ബിജെപി ?- എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA