ADVERTISEMENT
മുംബൈ∙ അസംസ്കൃത വസ്തുക്കളുടെയും വിലക്കയറ്റം കാരണം കാർ വില ഉയർത്തുമെന്ന് 3 കമ്പനികൾ. മാരുതി സുസുകി കാറുകളുടെ വില അടുത്ത മാസം ഉയർത്തുമെന്നു കമ്പനി അറിയിച്ചു. ഓരോ മോഡലിന്റെയും വില വർധന എത്രയെന്നു പ്രഖ്യാപിച്ചിട്ടില്ല.  ഇക്കൊല്ലം മൂന്നു തവണയായി 4.9% വില കൂട്ടിയിരുന്നു. ചില മോഡലുകളുടെ വില 2% വരെ ജനുവരി ഒന്നിന്  ഉയർത്തുമെന്ന് മെഴ്സ്ഡീസ് ബെൻസ് ഇന്ത്യ അറിയിച്ചു. ഔഡി എല്ലാ മോഡലുകളുടെയും വില 3% വരെ ഉയർ‍ത്തുമെന്നറിയിച്ചു. ജനുവരി ഒന്നിനു പ്രാബല്യത്തിൽ വരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com