ധനലക്ഷ്മി ബാങ്ക് ചെയർമാൻ രാജിവച്ചു

dhanlaxmi-bank-recruitment
SHARE

കൊച്ചി∙ ധനലക്ഷ്മി ബാങ്കിന്റെ പാർട്–ടൈം ചെയർമാനും സ്വതന്ത്ര ഡയറക്ടറുമായി ഇക്കൊല്ലം ഫെബ്രുവരിയിൽ ചുമതലയേറ്റ ജി.സുബഹ്മണ്യ അയ്യർ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണു രാജി എന്നു പറയുന്നുണ്ടെങ്കിലും, പ്രമുഖ വ്യവസായി രവി പിള്ള, കെ.എൻ.മധുസൂദനൻ, പി.മോഹനൻ, ഡി.എൽ.പ്രകാശ്, പി.കെ.വിജയകുമാർ എന്നിവർക്ക് ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്കു മൽസരിക്കാൻ അവസരം നിഷേധിച്ചതിനെത്തുടർന്ന് ഈയിടെ ഉണ്ടായ അസ്വാരസ്യങ്ങളും രാജിക്കു കാരണമായെന്നു സൂചനയുണ്ട്. ഈ വിഷയം ഹൈക്കോടതിക്കു മുന്നിലെത്തിയിരുന്നു.

പാർട് ടെം ചെയർമാനും സ്വതന്ത്ര ഡയറക്ടറുമായിരുന്ന സജീവ് കൃഷ്ണൻ കഴിഞ്ഞ വർഷം ഇതേ രീതിയിൽ കാലാവധിക്കുമുൻപ് രാജിവച്ചിരുന്നു. അതേത്തുടർന്ന് 2 ഡയറക്ടർമാരും സ്ഥാനമൊഴിഞ്ഞു. അതിനുമുൻപ്, റിസർവ് ബാങ്ക് നിയമിച്ച മാനേജിങ് ഡയറക്ടറും സിഇഒയുമായ സുനിൽ ഗുർബക്സാനിയെ ഓഹരിയുടമകളുടെ ജനറൽ ബോഡി യോഗം വോട്ട് ചെയ്തു പുറത്താക്കിയിരുന്നു. ഏറെക്കാലമായി ബാങ്കിന്റെ തലപ്പത്ത് രൂക്ഷമായ പ്രശ്നങ്ങൾ നിലനിൽക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA