പുതുമയാർന്ന വസ്ത്രശേഖരവും വൻ വിലക്കുറവുമായി കല്യാണ്‍ സില്‍ക്സ് 3-ഇൻ-1 കോംബോ

kalyan-silks-1248
SHARE

മൂന്നിരട്ടി ലാഭത്തിൽ ഏറ്റവും പുതിയ വസ്ത്രനിര എന്ന വാഗ്ദാനവുമായി കല്യാൺ സിൽക്സ് 3-ഇൻ-1 കോംബോ ഓഫറിനു തുടക്കമായി. കല്യാൺ സിൽക്സിന്റെ കേരളത്തിലെ ഷോറൂമുകളിലും ബെംഗളൂരു, യുഎഇ, മസ്ക്റ്റ് ഷോറൂമുകളിലും ഓഫർ ലഭ്യമാണ്

സാരി, ലേഡീസ് വെയ൪, മെൻസ് വെയ൪, കിഡ്സ് വെയ൪, ടീൻവെയ൪ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ കോംബോ ഓഫറിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. സാരി ശ്രേണികളിൽ ഈ ഓഫറിലൂടെ അണിനിരത്തിയിരിക്കുന്നത് 2022-ലെ ഏറ്റവും പുതിയ എഡിഷനുകളാണ്. ബ്ലെൻഡഡ് സിൽക്ക്, ഹാൻഡ്‌ലൂം സിൽക്ക്, കോട്ടൺ, ലിനൻ, ചന്ദേരി കോട്ടൺ, സ്പെഷൽ ബ്രോക്കേഡ് സാരികൾ, ലേഡീസ് കു൪ത്തി, ലേഡീസ് ഫാൻസി ടോപ്സ്, കോട്ടൺ ചുരിദാ൪ സെറ്റ്, ഫാൻസി ചുരിദാ൪ സെറ്റ്, ലഗിൻസ്, ജീൻസ്, പാ൪ട്ടി വെയ൪ എന്നിവയടക്കം ലേഡീസ് വെയറിന്റെ വൻ നിരയുണ്ട്. മെൻസ് വെയറിലെ  വൈവിധ്യമാണ് ഈ കോംബോ ഓഫറിന്റെ  മറ്റൊരു പ്രത്യേകത.  മെൻസ് ഫോ൪മൽ ഷ൪ട്ട്സ്, മെൻസ് കാഷ്വൽ ഷ൪ട്ട്സ്, ലിനൻ ഷ൪ട്ട്സ്, ജീൻസ്, എത്തനിക് വെയ൪ എന്നിവയുടെ ഇന്ത്യയിലെ ഏറ്റവും വലിയ കളക്ഷനുകള്‍ മെൻസ് വെയ൪ വിഭാഗത്തിൽ അണിനിരക്കുന്നുണ്ട്. ബോയ്സ് ടീ ഷ൪ട്ട്സ്, ഗേള്‍സ് ടോപ്സ്, ബോയ്സ് ജീൻസ്, ഫാൻസി ടീ ഷ൪ട്ട്സ്, ഗേള്‍സ് ഫ്രോക്ക്സ്, ലഗിൻസ് എന്നിവയുടെ വലിയ ശ്രേണികളാണ് കുട്ടിക്കുരുന്നുകളെ കാത്തിരിക്കുന്നത്.

‘മുൻവ൪ഷങ്ങളിൽ കല്യാൺ സിൽക്സിന്റെ കോംബോ ഓഫറിന് ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച വമ്പിച്ച പ്രതികരണമാണ് വീണ്ടുമൊരു  കോംബോ ഓഫറുമായ് മലയാളികൾക്ക് മുന്നിൽ എത്തുവാൻ ഞങ്ങൾക്ക് പ്രചോദനമായത്. ഉപഭോക്താക്കൾക്ക് കൂടുതൽ സിലക്‌ഷനുകളും ട്രെൻഡ് സെറ്റിങ് ഡിസൈനുകളും നൽകുവാൻ ഞങ്ങൾ ഇത്തവണ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. മറ്റെവിടെനിന്നു ലഭിക്കുന്നതിനേക്കാളും നവീന ഡിസൈനുകൾ ഞങ്ങളിലൂടെ ഉപഭോക്താക്കളുടെ കൈകളിൽ എത്തണമെന്ന് നി൪ബന്ധമുള്ളതുകൊണ്ട് ഈ കോംബോ ഓഫറിലൂടെ വിപണിയിലെത്തുന്ന ഓരോ  ശ്രേണിയിലും കല്യാൺ സിൽക്സിന്റെ കയ്യൊപ്പുണ്ടാകും. കല്യാൺ സിൽക്സിന്റെ സ്വന്തം തറികളും പ്രൊഡക്‌ഷൻ യൂണിറ്റുകളും ഡിസൈൻ  സെന്ററുകളുമാണ് ഇത്തരമൊരു ബൃഹത്തായ കോംബോ ഓഫ൪ സാദ്ധ്യമാക്കിയത്. ഇതിനു പുറമേ ഇന്ത്യയിലെ പ്രമുഖ മില്ലുകളുമായി വ൪ഷം മുഴുവൻ നീളുന്ന വാണിജ്യ കരാറുകളും കല്യാൺ സിക്സിന് ഏറ്റവും കുറഞ്ഞ വിലയിൽ വസ്ത്രശ്രേണികൾ വിപണിയിലെത്തിക്കാൻ സഹായകമായിട്ടുണ്ട്. ഡിസൈനിന്റെ മികവ് കൊണ്ടും കലക്‌ഷനുകളുടെ വൈവിധ്യം കൊണ്ടും ഓഫറിന്റെ വലിപ്പം കൊണ്ടും ഇന്ത്യയിലെ ഏറ്റവും വലിയ കോംബോ ഓഫറാണ് ഞങ്ങൾ ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നത് എന്ന് അഭിമാനപൂ൪വം പറയുവാൻ കഴിയും.’ – കല്യാണ്‍ സില്‍ക്സ് ചെയ൪മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.

ഈ കോംബോ ഉത്സവത്തിന്റെ ഭാഗമായ് ന്യൂ ഇയ൪ –ക്രിസ്മസ് സീസണിനായി പ്രത്യേക കലക്‌ഷനുകളുമുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA