ADVERTISEMENT

കൊല്ലം ∙ കാലാവസ്ഥാ വ്യതിയാനം ബദാം, വോൽനട്ട് തുടങ്ങിയവയുടെ ആഗോള ഉൽപാദനത്തെ പ്രതികൂലമായി ബാധിച്ചെങ്കിലും ഉപഭോഗത്തിൽ വർധന. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഇത്തരം പരിപ്പുവർഗങ്ങൾക്കും ഉണക്കപ്പഴങ്ങൾക്കും കഴിയുമെന്നു കണ്ടതാണ് ഉപഭോഗ വർധനയ്ക്കു കാരണം. മുൻവർഷത്തെ അപേക്ഷിച്ച് 2021–22 ൽ ഇവയുടെ ഉൽപാദനത്തിൽ 8% കുറവ് പ്രതീക്ഷിക്കുന്നതായി ഇന്റർനാഷനൽ നട്ട് ആൻഡ് ഡ്രൈഡ് ഫ്രൂട്ട് കൗൺസിൽ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ഈ വർഷം ഇവയുടെ ആകെ പ്രതീക്ഷിക്കുന്ന ഉൽപാദനം 5 ദശലക്ഷം ടൺ ആണ്. മുൻവർഷത്തെ അപേക്ഷിച്ചു കുറവാണെങ്കിലും കഴിഞ്ഞ 10 വർഷത്തെ ഉൽപാദനത്തിൽ 54% വർധനയുണ്ട്. കോവിഡിന്റെ ആദ്യവർഷം പിന്നിട്ടപ്പോൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഉപഭോഗം കൂടിയതായി ഐഎൻസിയുടെ ഇന്ത്യയിലെ അംബാസഡർ പ്രതാപ് നായർ മനോരമയോടു പറഞ്ഞു. കയറ്റുമതിയിലും ആനുപാതിക വർധനയുണ്ട്. ബദാം പരിപ്പിന്റെ ഉൽപാദനത്തിലാണു ഗണ്യമായ കുറവ്.

അമേരിക്ക, ഇറാൻ, തുർക്കി എന്നിവിടങ്ങളിൽ പിസ്തയുടെ ഉൽപാദനത്തിലും വൻ കുറവുണ്ടായി. വോൽനട്ട് ഉൽപാദനത്തിലും നേരിയ കുറവാണ്. പ്രതിസന്ധികൾക്കിടയിലും കശുവണ്ടി ഉൽപാദനത്തിൽ നേരിയ വർധന രേഖപ്പെടുത്തുന്നതു കേരളത്തിനു നേട്ടമാണ്. കപ്പലണ്ടിയുടെ ഉൽപാദനത്തിലും 2% വർധനയാണു പ്രതീക്ഷ. ഉണക്കപ്പഴങ്ങളുടെ ഉൽപാദനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 6 ശതമാനമാണു വർധന. പ്രൂൺസ്, ഈന്തപ്പഴം, മുന്തിരി തുടങ്ങിയവയുടെ ഉൽപാദനം ഗണ്യമായി കൂടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com