കൊച്ചി ∙ പൊതുമേഖലയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ‘റീട്ടെയ്ൽ ബൊനാൻസ ഫെസ്റ്റീവ് ധമാക്ക ഓഫറി’ന്റെ ഭാഗമായി ഭവന, കാർ വായ്‌പകളുടെ പലിശ നിരക്കിൽ കുറവു വരുത്തി. 6.80 ശതമാനമായിരുന്ന ഭവന വായ്‌പാ നിരക്ക് 6.40 ശതമാനമായാണു കുറച്ചിരിക്കുന്നത്. കാർ വായ്‌പയുടെ പലിശ നിരക്ക് 7.05ൽ നിന്ന് 6.80 ശതമാനമായി കുറച്ചു. ക്രെഡിറ്റ് സ്‌കോർ ബന്ധിത നിരക്കാണിത്. നിരക്കുകൾ കുറച്ചതിനു പുറമേ ഭവന, കാർ വായ്പകൾക്കും സ്വർണപ്പണയത്തിനുമുള്ള പ്രൊസസിങ് ഫീ ഒഴിവാക്കിയിട്ടുമുണ്ട്. ഇതോടെ ഭവന, കാർ വായ്പകളിന്മേൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടേതാണ് ഏറ്റവും കുറഞ്ഞ നിരക്കെന്നു മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ എ.എസ് . രാജീവ് പറഞ്ഞു.
ഭവന, കാർ വായ്‌പകളുടെ നിരക്കു വെട്ടിക്കുറച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്ര

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.