എസ്ബിഐ പലിശ വർധന എല്ലാ വായ്പക്കാർക്കുമില്ല

INDIA-ECONOMY-BANK-STRIKE
SHARE

കൊച്ചി∙ എസ്ബിഐ വായ്പാ പലിശയുടെ അടിസ്ഥാന നിരക്കിൽ 10 പോയിന്റ് വർധിപ്പിച്ചത് വായ്പകളെടുത്തിട്ടുള്ള എല്ലാവരെയും ബാധിക്കില്ല. പലിശയിൽ 0.1% വർധന വരാമെങ്കിലും പഴയ ബേസ് റേറ്റ് അനുസരിച്ചോ പ്രൈംലെൻഡിങ് റേറ്റ് അനുസരിച്ചോ വായ്പയെടുത്തിട്ടുള്ളവർക്കു മാത്രമാണു ബാധകം. നിലവിൽ വായ്പകൾ എംസിഎൽആർ എന്ന മാർജിനൽ കോസ്റ്റ് ലെൻഡിങ് റേറ്റ് അനുസരിച്ചാണ്.

2017ൽ എംസിഎൽആർ നിലവിൽ വന്നു. മിക്ക ഇടപാടുകാരും അവരുടെ വായ്പകൾ എംസിഎൽആറിലേക്കു മാറ്റിയിരുന്നു. അവർക്കു പലിശ നിരക്കിൽ ഒരു മാറ്റവുമില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. എന്നാൽ 2017നു മുൻപു പഴയ ബേസ് റേറ്റിൽ വായ്പയെടുത്തവരും എംസിഎൽആറിലേക്കു മാറാത്തവരും ഇപ്പോഴുമുണ്ട്. അവരുടെ പലിശ നിരക്കിൽ നേരിയ വർധന വരും. ഉദാഹരണത്തിന് 7.6% ആണ് ഇപ്പോൾ പലിശ എങ്കിൽ അത് 7.7% ആകും. 12.2% നിരക്കിൽ വായ്പയെടുത്തിട്ടുണ്ടെങ്കിൽ അത് 12.3% ആകും. എംസിഎൽആറിലേക്കു മാറാത്ത എല്ലാത്തരം വായ്പകൾക്കും വർധന ബാധകമാവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA