ADVERTISEMENT

കൊച്ചി∙ പെട്രോളിനൊപ്പം എഥനോൾ, മെഥനോൾ തുടങ്ങിയ ജൈവ ഇന്ധനങ്ങളും ഉപയോഗിക്കാവുന്ന ഫ്ലെക്സിബിൾ ഫ്യുവൽ എൻജിനുകൾ ആറുമാസത്തിനകം ആവിഷ്കരിക്കണമെന്ന് കാർ കമ്പനികൾക്കു കേന്ദ്ര നിർദേശം. കഴിഞ്ഞ ദിവസം ഫയൽ ഒപ്പുവച്ചതായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി വെളിപ്പെടുത്തി. നിലവിൽ 10% എഥനോൾ പെട്രോളിൽ മിക്സ് ചെയ്ത് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇതിലുമേറെ എഥനോൾ ചേർത്താൽ നിലവിലുള്ള എൻജിനുകളിൽ ഉപയോഗിക്കാനാകില്ല.

പെട്രോളിന്റെ ഉപയോഗം കുറയ്ക്കാൻ, രാജ്യത്തു കരിമ്പിൽനിന്ന് ധാരാളമായി ഉൽപാദിപ്പിക്കാനാകുന്ന എഥനോൾ ഉപയോഗം കൂട്ടണമെന്നതാണു സർക്കാരിന്റെ നിലപാട്. ഇതിന് ഫ്ലെക്സ്–എൻജിനുകൾ വേണ്ടിവരും. എഥനോൾ 20% ആയി ഉടൻതന്നെ ഉയർത്താനാണ് തീരുമാനം. ബ്രസീലിൽ വ്യാപകമായി ഫ്ലെക്സി ഫ്യുവൽ വാഹനങ്ങൾ ഓടുന്നുണ്ട്. ടിവിഎസ്, ബജാജ് ഓട്ടോ എന്നിവർ എഥനോൾ മാത്രമുപയോഗിച്ച് പ്രവർത്തിക്കുന്ന 2 വീലർ, 3 വീലർ എൻജിനുകൾ രൂപപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

English Summary: Coming up, an order directing car brands to make flex-fuel engines, says Gadkari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com