ഓഹരി വിപണിക്ക് വാരാന്ത്യ ക്ഷീണം
Mail This Article
×
മുംബൈ∙ തുടരെ മൂന്നു ദിവസത്തെ മുന്നേറ്റത്തിനു ശേഷം വാരാന്ത്യത്തിൽ ഓഹരി വിപണിക്കു ക്ഷീണം. സെൻസെക്സ് 190.97 പോയിന്റും (0.33%) നിഫ്റ്റി 68.85 പോയിന്റും (0.4%) ഇടിഞ്ഞു. യഥാക്രമം 57,124.31 പോയിന്റിലും 17,003.75 പോയിന്റിലും ആയിരുന്നു ക്ലോസിങ്. ബാങ്കിങ്, ഫിനാൻസ്, പവർ ഓഹരികൾ കനത്ത വിൽപന സമ്മർദം നേരിട്ടു.
ഐടി വിഭാഗം ഓഹരികൾക്കുണ്ടായ സ്വീകാര്യതയാണ് കൂടുതൽ തകർച്ചയിൽ നിന്നു വിപണിയെ രക്ഷിച്ചത്. എൻടിപിസി, മഹീന്ദ്ര, ആക്സിസ് ബാങ്ക്, പവർഗ്രിഡ്, കോട്ടക് ബാങ്ക്, ഡോ. റെഡ്ഡീസ്, ബജാജ് ഫിൻസെർവ്, എച്ച്ഡിഎഫ്സി ഓഹരികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, വിപ്രോ, ഇൻഫോസിസ് എന്നീ ഓഹരികൾ നേട്ടമുണ്ടാക്കി.
English Summary: Stock market updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.