ADVERTISEMENT

ന്യൂഡൽഹി∙ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ (ഏപ്രിൽ–സെപ്റ്റംബർ) 36,342 കോടി രൂപ ഉൾപ്പെട്ട 4,071 ബാങ്ക് തട്ടിപ്പുകൾ രാജ്യത്ത് നടന്നതായി റിസർവ് ബാങ്ക് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തേക്കാൾ തട്ടിപ്പുകളുടെ എണ്ണത്തിൽ വർധനയുണ്ടായെങ്കിലും ഉൾപ്പെട്ട തുകയുടെ മൂല്യം കുറഞ്ഞു.

കഴിഞ്ഞ വർഷം ഇതേ സമയമുണ്ടായിരുന്നത് 3,499 കേസുകളാണെങ്കിലും പണത്തിന്റെ മൂല്യം 64,261 കോടി രൂപയായിരുന്നു. കാർഡ്/ഇന്റർനെറ്റ് തട്ടിപ്പുകൾ മാത്രം 1,532 കേസുകളുണ്ടായി. ഇതിലൂടെ തട്ടിച്ചത് 60 കോടി രൂപയാണ്. പകുതിയിലേറെ കേസുകളും സ്വകാര്യമേഖലയിലെ കേസുകളിലാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ കൂടുതൽ തുക തട്ടിപ്പിന് ഇരയായത് പൊതുമേഖലാ ബാങ്കുകളിലാണ്.‌

Content highlights: Banking Fraud, Financial year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com