ADVERTISEMENT

തിരുവനന്തപുരം ∙ തിരിച്ചെത്തിയ പ്രവാസികൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിനു നോർക്ക റൂട്സ് നടപ്പാക്കുന്ന പ്രവാസി ഭദ്രത–മൈക്രോ സ്വയംതൊഴിൽ വായ്പ കേരള ബാങ്കു വഴിയും വിതരണം തുടങ്ങി. ബാങ്കിന്റെ 769 ശാഖകളിലൂടെ 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കുമെന്ന് നോർക്ക സിഇഒ അറിയിച്ചു. സംരംഭങ്ങളുടെ മാത്രം ഈടിന്മേലാണു ബാങ്ക് വായ്പ വിതരണം ചെയ്യുന്നത്. 

2 വർഷം വിദേശത്തു ജോലി ചെയ്തു നാട്ടിൽ തിരിച്ചെത്തിയവർക്കാണ് അർഹത. പദ്ധതി തുകയുടെ 25% പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്സിഡിയും ആദ്യ 4 വർഷം 3% പലിശ സബ്സിഡിയും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് കേരള ബാങ്ക് ശാഖയിലോ നോർക്ക റൂട്സിന്റെ 18004253939 എന്ന ടോൾ ഫ്രീ നമ്പറിലോ ബന്ധപ്പെടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com