ഒമിക്രോൺ തിരിച്ചടിയാകാം; കിട്ടാക്കടം പെരുകും

1200-Money
SHARE

മുംബൈ∙ ഒമിക്രോൺ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിച്ചാൽ ബാങ്കുകളുടെ കിട്ടാക്കടം ഉയരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) . കഴിഞ്ഞ സെപ്റ്റംബറിൽ, മൊത്തം വായ്പകളുടെ 6.9% ആയിരുന്ന കിട്ടാക്കടം അടുത്ത സെപ്റ്റംബറിൽ 8.1– 9.5% നിലയിലേക്ക് ഉയരാമെന്ന് ആർബിഐ സാമ്പത്തിക സ്ഥിരതാ റിപ്പോർട്ടിൽ പറഞ്ഞു. ഭവന വായ്പ ഉൾപ്പെടെയുള്ള റീട്ടെയിൽ വായ്പകളിൽ സമ്മർദം ദൃശ്യമാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 

പൊതുമേഖലാ ബാങ്കുകളുടെ മൊത്തം കിട്ടാക്കടത്തോത് കഴിഞ്ഞ സെപ്റ്റംബറിൽ 8.8% ആയിരുന്നത് അടുത്ത സെപ്റ്റംബറിൽ 10.5% ആയി ഉയരാം. സ്വകാര്യ മേഖലയിൽ ഇത് 4.6% ആയിരുന്നത് 5.2% ആകാം. കോവിഡ് രണ്ടാം തരംഗത്തിനുശേഷം ശക്തമായ ഉണർവ് ദൃശ്യമാണെങ്കിലും ഒമിക്രോണും വിലക്കയറ്റവും തടസ്സം സൃഷ്ടിക്കാമെന്ന് റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA