ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്ത് ഐടി ഉൾപ്പെടെ വിവിധ കോർപറേറ്റ് മേഖലകളിൽ 5 വർഷത്തിൽ താഴെ പ്രവൃത്തിപരിചയമുള്ള ജൂനിയർ ജീവനക്കാർക്ക് ഏറ്റവുമധികം ശമ്പളം നൽകുന്ന രണ്ടാം നിര നഗരങ്ങളിൽ രണ്ടും മൂന്നും സ്ഥാനത്ത് തിരുവനന്തപുരവും കൊച്ചിയും.

നെതർലൻഡ്സ് ആസ്ഥാനമായ ഡച്ച് റാൻസ്റ്റഡ് എച്ച്ആർ കൺസൽറ്റൻസിയുടെ റിപ്പോർട്ട് അനുസരിച്ച് തിരുവനന്തപുരത്തെ ജൂനിയർ സ്കെയിൽ ജീവനക്കാരുടെ ശരാശരി വാർഷിക വരുമാനം 5.47 ലക്ഷം രൂപയാണ്. കൊച്ചിയിലിത് 5.03 ലക്ഷവും. മിഡ്–ലെവൽ ജീവനക്കാരുടെ (6–14 വർഷം അനുഭവപരിചയം) ശമ്പളത്തിലും തിരുവനന്തപുരമാണ് രണ്ടാമത്–13.44 ലക്ഷം രൂപ. നാലാം സ്ഥാനത്തുള്ള കൊച്ചിയിൽ ഇത് 12.08 ലക്ഷമാണ്. സീനിയർ ലെവലിൽ (15 വർഷത്തിനു മുകളിൽ) രണ്ടാം സ്ഥാനം കൊച്ചിക്കാണ്, 28.82 ലക്ഷം രൂപ. തിരുവനന്തപുരത്തിന്റെ കണക്ക് ലഭ്യമല്ല.

ഒന്നാം നിര നഗരങ്ങളിൽ ജൂനിയർ വിഭാഗത്തിലും മിഡ്–ലെവൽ വിഭാഗത്തിലും ശമ്പളത്തിൽ മുന്നിൽ ബെംഗളൂരുവാണ്, സീനിയർ ലെവലിൽ രണ്ടാമതും. സീനിയർ വിഭാഗത്തിൽ ഒന്നാമത് മുംബൈയാണ്.
രണ്ടാമതുള്ള നഗരമായ ഹൈദരാബാദിനെ അപേക്ഷിച്ച് 11.6 ശതമാനം അധികം ശമ്പളം ബെംഗളൂരുവിലെ ജൂനിയർ ജീവനക്കാർക്ക് ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

രണ്ടാം നിര നഗരങ്ങളിലെ ശമ്പളനിരക്ക്

∙ ജൂനിയർ ലെവൽ (0–5 വർഷം)
(*വാർഷിക ശമ്പളം ലക്ഷം രൂപയിൽ)

ദേശീയ ശരാശരി– 4.42
ചണ്ഡിഗഡ് –5.67
തിരുവനന്തപുരം–5.47
കൊച്ചി–5.03
ജയ്പുർ–5.03
നാഗ്പുർ–4.21
ലക്നൗ–4.20
ഭുവനേശ്വർ–4.11
ഇൻഡോർ–3.88
കോയമ്പത്തൂർ–3.87
വഡോദര–3.84

∙ മിഡ്–ലെവൽ (6–14 വർഷം)

ദേശീയ ശരാശരി– 11.02
ചണ്ഡിഗഡ്– 13.70
തിരുവനന്തപുരം–13.44
നാഗ്പുർ–12.71
കൊച്ചി–12.08
ജയ്പുർ–12
വഡോദര–11.5
ഇൻഡോർ–10.89
ലക്നൗ–10.67
ഭുവനേശ്വർ–10.48
കോയമ്പത്തൂർ–10.01

∙ സീനിയർ ലെവൽ (15 വർഷത്തിനു മുകളിൽ)

ദേശീയ ശരാശരി– 22.89
ഭുവനേശ്വർ–31.15
കൊച്ചി–28.82
ചണ്ഡിഗഡ്–26.47
വഡോദര– 23.72
ഇൻഡോർ–23.02
കോയമ്പത്തൂർ–22.41
ലക്നൗ–21.97
നാഗ്പുർ–20.94
ജയ്പുർ–18.22
തിരുവനന്തപുരം–ലഭ്യമല്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com