ADVERTISEMENT

കൊച്ചി∙ സർക്കാരിനു വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന സ്വർണ നിക്ഷേപ മാർഗമായ സോവറിൻ ഗോൾഡ് ബോണ്ട് (എസ്ജിബി) പദ്ധതിയിൽ 14 വരെ നിക്ഷേപിക്കാം. 2021-2022 സീരീസിന്റെ ഒൻപതാം ഘട്ട വിതരണമാണിത്. ഒരു ഗ്രാം സ്വർണത്തിന് 4,786 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഡിജിറ്റലായി പണമിടപാട് നടത്തുന്നവർക്ക് ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. ബോണ്ട് വിൽപന ആരംഭിക്കുന്നതിനു തൊട്ടുമുൻപുള്ള 3 പ്രവൃത്തി ദിവസങ്ങളിലെ, 999 പരിശുദ്ധ സ്വർണത്തിന്റെ ശരാശരി ക്ലോസിങ് വില അടിസ്ഥാനമാക്കിയാണ് ബോണ്ട് നിരക്ക്.

∙ കടപ്പത്രം പോലെ സ്വർണം വാങ്ങാവുന്ന പദ്ധതിയാണ് സോവറിൻ ഗോൾഡ് ബോണ്ട്. ഇതിൽ സ്വർണത്തിന്റെ മൂല്യമുള്ള സർട്ടിഫിക്കറ്റുകളാണു ലഭിക്കുക. ഒരു ഗ്രാമിന് തുല്യമായ തുകയുടെ യൂണിറ്റുകളായാണ് ഗോൾഡ് ബോണ്ട് പുറത്തിറക്കുന്നത്.

∙ ബോണ്ടിന്മേൽ വായ്പ ലഭിക്കും.  കടപ്പത്രവിപണിയിൽ വിൽക്കാം. 

∙ ഒരു സാമ്പത്തിക വർഷം ഒരു ഗ്രാം മുതൽ 4 കിലോഗ്രാം വരെ സ്വർണമാണ് വ്യക്തികൾക്ക് പരമാവധി വാങ്ങാനാവുക. എന്നാൽ ട്രസ്റ്റുകൾക്കും സ്ഥാപനങ്ങൾക്കും 20 കിലോഗ്രാം വാങ്ങാം.

∙ ബാങ്കുകൾ, പോസ്റ്റ് ഓഫിസുകൾ, സ്‌റ്റോക് ഹോൾഡിങ് കോർപറേഷൻ ഓഫ് ഇന്ത്യ, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവ വഴി വാങ്ങാം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വെബ്സൈറ്റ്, ഓൺലൈൻ ബാങ്കിങ് എന്നിവ വഴി ഓൺലൈനായി അപേക്ഷിക്കാം.

∙ 8 വർഷമാണ് കാലാവധി. 5 വർഷം പൂർത്തിയായാൽ ആവശ്യമെങ്കിൽ പിൻവലിക്കാം. കാലാവധിയെത്തുമ്പോഴുള്ള സ്വർണത്തിന്റെ വിപണി വില ലഭിക്കും. പ്രതിവർഷം 2.50 ശതമാനമാണ്  പലിശ നിരക്ക്. പലിശയ്ക്കു നികുതി ബാധകമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com