30 മിനിറ്റിൽ വായ്പ: പോർട്ടലുമായി ഫെഡറൽ ബാങ്ക്

federal-bank-offshore-saving-services
SHARE

കൊച്ചി∙ സൂക്ഷ്മ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങൾക്ക് 30 മിനിറ്റിനുള്ളിൽ വായ്പ അനുവദിക്കുന്ന പോർട്ടൽ ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. ഫെഡറൽ ഇൻസ്റ്റാലോൺ ഡോട് കോം എന്ന പേരിലുള്ള പോർട്ടലിൽ  ആദായ നികുതി റിട്ടേണുകൾ, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, ജിഎസ്ടി വിശദാംശങ്ങളുടെ ഓൺലൈൻ വെരിഫിക്കേഷൻ എന്നിവ അപ്‌ലോഡ് ചെയ്യുന്നതിലൂടെ 30 മിനിറ്റിനുള്ളിൽ ഡിജിറ്റലായി വായ്പ ലഭ്യമാകും.

50 ലക്ഷം രൂപ വരെയാണ് വായ്പ നൽകുന്നത്. സങ്കീർണമായ സ്മാർട് അനലിറ്റിക്‌സ് സംവിധാനമാണ് ഈ പ്ലാറ്റ്‌ഫോമിൽ ഉപയോഗിക്കുന്നത്.  യോജ്യമായ വായ്പാ പദ്ധതി തിരഞ്ഞെടുത്ത് ആവശ്യമായ രേഖകൾ സമർപ്പിച്ചു കഴിഞ്ഞാൽ അർഹമായ തുകയ്ക്കുള്ള ഓഫർ ലെറ്റർ ലഭിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA