വിലക്കയറ്റത്തോത് 6 ശതമാനത്തിനടുത്ത്; ഭക്ഷ്യോൽപന്ന വിലക്കയറ്റം വീണ്ടും പിടിമുറുക്കുന്നു

തൊടുപുഴയിലെ പച്ചക്കറി വിൽപനശാല.
SHARE

കൊച്ചി∙ ഭക്ഷ്യോൽപന്ന വിലക്കയറ്റം വീണ്ടും പിടിമുറുക്കന്നതിന്റെ സൂചനയുമായി, ചില്ലറ വിൽപന വിലസൂചികയിൽ വർധന. ഡിസംബറിൽ രേഖപ്പെടുത്തിയത് 5.59% വർധനയാണ്. സമ്പദ്‌വ്യവസ്ഥയ്ക്കു പരുക്കില്ലാത്ത പരമാവധി വിലക്കയറ്റതോത്ത് 6% എന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിരിക്കുന്നത്. ഡിസംബറിലെ തോത് അതിനടുത്തെത്തിയെന്നത് ആശങ്കാജനകമാണ്. 

വിലക്കയറ്റം ശമനമില്ലാതെ തുടർന്നാൽ റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്കുകൾ ഉയർത്താൻ സാധ്യതയുണ്ട്. ചില്ലറവില ആധാരമാക്കിയുള്ള ഈ വിലക്കയറ്റത്തോതാണ് റിസർവ് ബാങ്ക് പണനയസമിതി പരിഗണിക്കുക. എന്നാൽ അടുത്ത മാസത്തെ സമിതി യോഗത്തിന് കോവിഡിന്റെ മൂന്നാംവരവും കണക്കിലെടുക്കേണ്ടിവരും.

6 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലക്കയറ്റത്തോതാണ് ഡിസംബറിലേത്. നവംബറിൽ 4.91% ആയിരുന്നു നിരക്ക്.ഡിസംബറിൽ ഭക്ഷ്യോൽപന്ന വിലക്കയറ്റം 4.05% ആണ്. ഭക്ഷ്യധാന്യങ്ങൾ, മുട്ട, പാൽ, സുഗന്ധവ്യഞ്ജനങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവയ്ക്കൊക്കെ വില ഉയർന്നു. പച്ചക്കറി, പഴം, എണ്ണ വിഭാഗങ്ങളിൽ വിലക്കയറ്റം കുറവായിരുന്നു. ഇന്ധനവിലക്കയറ്റം പിടിച്ചുനിർത്താനായെന്നും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് വിലയിരുത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS