ലാഭക്കണക്കെഴുതി ഐടി കമ്പനികൾ

keam-2021-computer-science-and-engineering-remains-first-choice
പ്രതീകാത്മക ചിത്രം
SHARE

ടിസിഎസ്: 9769 കോടി

രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടാറ്റ കൺസൽറ്റൻസി സർവീസസ് (ടിസിഎസ്) ഒക്ടോബർ– ഡിസംബർ പാദത്തിൽ 9769 കോടി രൂപ ലാഭം നേടി. മുൻകൊല്ലം ഇതേ കാലത്തെക്കാൾ 12.2% വർധനയാണിത്. ഓഹരിക്ക് 4500 രൂപ വിലയിൽ 18000 കോടി രൂപയക്ക് ഓഹരി തിരികെവാങ്ങൽ നടപ്പാക്കുമെന്നു കമ്പനി പ്രഖ്യാപിച്ചു. ത്രൈമാസ വരുമാനം 16.3% ഉയർന്ന് 48885 കോടി രൂപയായി. 

ഇൻഫോസിസ്: 5809 കോടി

കഴിഞ്ഞ ഒക്ടോബർ– ഡിസംബർ പാദത്തിൽ ഇൻഫോസിസ് 5809 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുൻകൊല്ലം ഇതേ കാലത്തെക്കാൾ 11.8% വർധനയാണിത്. ഈ സാമ്പത്തികവർഷം 19.5–20% വളർച്ചയുണ്ടാകുമെന്ന് കമ്പനി അനുമാനിക്കുന്നു. പരമാവധി 17.5% വളർച്ചയാണ് നേരത്തേ പ്രവചിച്ചിരുന്നത്.ത്രൈമാസ വരുമാനം 23% ഉയർന്ന് 31867 കോടി രൂപയായി. 

വിപ്രോ: 2969 കോടി

വിപ്രോയുടെ ലാഭം 2969 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ– ഡിസംബർ പാദത്തിൽ 2968 കോടി രൂപയായിരുന്നു ലാഭം. വരുമാനത്തിൽ 29.6% വർധന രേഖപ്പെടുത്തി. 20313.6 കോടിയാണു വരുമാനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS