കാരവൻ ടൂറിസം ട്രാക്കിലാകുന്നു; റജിസ്റ്റർ ചെയ്തത് 226 കാരവൻ, 85 പാർക്ക്

caravan-tourism
SHARE

തിരുവനന്തപുരം∙ ടൂറിസം വകുപ്പ് തുടങ്ങുന്ന കാരവൻ ടൂറിസം പദ്ധതിക്കായി ഇതിനകം റജിസ്റ്റർ ചെയ്തത് 226 കാരവനുകൾ. 85 കാരവൻ പാർക്കുകളും റജിസ്റ്റർ ചെയ്തു. മുഴുവൻ ജില്ലകളിലും പാർക്ക് തുടങ്ങാൻ അപേക്ഷ ലഭിച്ചിട്ടുണ്ട്. ഏറ്റവുമധികം പാർക്കുകൾ തുടങ്ങുന്നത് ഇടുക്കി (18), വയനാട് (16), പാലക്കാട് (14) ജില്ലകളിലാണ്. കൊച്ചിയിൽ ടൂർ ഏജൻസി കാരവൻ സർവീസ് തുടങ്ങി. രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു തീ‍ർഥാടകരെയും കൊണ്ടു ശബരിമലയിലേക്കായിരുന്നു സർവീസ്. 

കാരവൻ ഇറക്കാൻ റജിസ്റ്റർ ചെയ്തവരിൽ വ്യക്തികളും സൊസൈറ്റികളും ടൂർ ഓപ്പറേറ്റർമാരുമുണ്ട്. മോട്ടർ വാഹന വകുപ്പിന്റെ പരിശോധനയ്ക്കു ശേഷമാകും കാരവനുകൾ നിര‍ത്തിലിറക്കുക. പാർക്കുകൾക്ക് അനുമതി നൽകുന്നതു തദ്ദേശ സ്ഥാപനങ്ങളാണ്. കാരവൻ നയത്തിന്റെ ഭാഗമായി  പുതിയ കാരവൻ വാങ്ങുന്നവർക്കു സബ്സിഡി നൽകുന്നുണ്ട്. പരമാവധി 300 കാരവൻ വരെ സബ്സിഡിയിലൂടെ പ്രോത്സാഹിപ്പിക്കും. 

റജിസ്റ്റർ ചെയ്ത് 5 വർഷത്തിനകം ടൂറിസം മേഖലയിൽനിന്നു പിൻവലിച്ചാൽ സബ്സിഡി തിരിച്ചെടുക്കും. പാർക്കുകൾക്കു ചെലവു കുറവായതിനാൽ സബ്സിഡി ഇല്ല. ഓരോ പ്രദേശത്തെയും കാരവനുകളുടെ ടൂറിസം സാധ്യത പരിശോധിക്കാനും കാരവൻ പാർക്കുകൾ കേന്ദ്രീകരിച്ചു ടൂറിസം പദ്ധതി തയാറാക്കാനും ഡിടിപിസികൾക്കു ടൂറിസം വകുപ്പ് നിർദേശം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA