യുഎഇ കരാർ അന്തിമ ഘട്ടത്തിൽ

Piyush Goyal (Image Courtesy - PIB)
പീയൂഷ് ഗോയൽ
SHARE

ദുബായ്∙  വാണിജ്യ-വ്യാപാര ഇടപാടുകൾ വർധിക്കാനും രാജ്യാന്തര വിപണിയിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപാര കരാർ  ലക്ഷ്യത്തോടടുക്കുകയാണെന്നു കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. കരാർ നടപ്പാകുന്നതോടെ വാണിജ്യ-വ്യാപാര ഇടപാടുകൾക്കുള്ള നടപടിക്രമങ്ങൾ ലളിതമാകും. 

കൂടുതൽ സംരംഭങ്ങൾക്കും തൊഴിൽ അവസരങ്ങൾക്കും വഴിയൊരുങ്ങുമെന്നും വ്യവസായ സംഘടനാ പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ചയിൽ മന്ത്രി പറഞ്ഞു. കരാർ ഒപ്പുവച്ച് 5 വർഷത്തിനകം ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വാണിജ്യ-വ്യാപാര ഇടപാട് 10,000 കോടി ഡോളറിനു മുകളിലെത്തിക്കുകയാണു ലക്ഷ്യം. വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാപാരത്തിൽ 1,500 കോടി ഡോളറിന്റെ ഇടപാടും പ്രതീക്ഷിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA